തലപ്പടം ‘വലിമൈ’യുടെ റിലീസ്; നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി താരം

സിനിമ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തലയെന്ന് അറിയപ്പെടുന്ന അജിത്ത്. താരം ടെെറ്റില്‍ റോളിലെത്തുന്ന പുതിയ ചിത്രമായ ‘വലിമൈ’യ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

ചിത്രീകരണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ചിത്രത്തിന്‍റെ റിലീസ് എന്നായിരിക്കുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ‘മാസ്റ്റര്‍’ ഉള്‍പ്പെടെയുള്ള പൊങ്കല്‍ റിലീസുകളും വിവാദമായ 100 ശതമാനം തീയേറ്റര്‍ പ്രവേശനവും പിന്നാലെയുണ്ടായ കേന്ദ്ര ഇടപെടലുമൊക്കെ വാര്‍ത്തയായതോടെ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുകയും ചെയ്തു.

അജിത്തിന്‍റെ അന്‍പതാം പിറന്നാള്‍ ദിനമായ മെയ് ഒന്നിന് ‘വലിമൈ’ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍പര്യമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ റിലീസ് സംബന്ധിച്ച‌ തന്‍റെ നിലപാട് അജിത്ത് നിര്‍മ്മാതാക്കളെ അറിയിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍.

ഈ ദിവസം ‘വലിമൈ’ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ റിലീസിനെക്കുറിച്ച്‌ തല്‍ക്കാലം ആലോചിക്കേണ്ടെന്നാണ് അജിത്തിന്‍റെ അഭിപ്രായമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കൊവിഡ് സാഹചര്യത്തില്‍ കാര്യമായ മാറ്റമുണ്ടാവാതെ ചിത്രം റിലീസ് ചെയ്യേണ്ടെന്നാണ് തന്‍റെ തീരുമാനമെന്ന് അജിത്ത് നിര്‍മ്മാതാക്കളെ അറിയിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

‘യെന്നൈ അറിന്താലി’നു ശേഷം തല പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റിരുന്നു

എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News