സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ പദവി നേടി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ

സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ പദവി നേടി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ.പൂർണമായും മാലിന്യ മുക്തമായ ജയിൽ കൃഷി സ്വയം പര്യാപ്തതയും നേടിയാണ് ഹരിത ജയിൽ എന്ന നേട്ടം കൈവരിച്ചത്.

അതിമനോനോഹരമായ ഒരു പച്ച തുരുത്താണ് ഇന്ന് കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ.മാലിന്യത്തിന്റെ ഒരംശം പോലും എങ്ങും കാണാനില്ല.ജയിൽ അങ്കണം നിറയെ വിളഞ്ഞു നിൽക്കുന്ന പച്ചക്കറികളും പഴങ്ങളും.

ജയിൽ ജീവനക്കാരുടെയും തടവ്കാരുടെരുടെയും നിതാന്ത പരിശ്രമം കൊണ്ടാണ് സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ എന്ന പദവി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ സ്വന്തമാക്കിയത്

ഹരിത ജയിൽ പ്രഖ്യാപനത്തിന് ഒപ്പം ജയിലിലെ മത്സ്യ കൃഷി പദ്ധതിയും മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.തടവുകാരെ നല്ല മനുഷ്യരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ഇത്തരം ജയിലുകളെന്നും മന്ത്രി പറഞ്ഞു.

മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി പദ്മനാഭൻ ചടങ്ങിൽ വച്ച് സ്വന്തം പുസ്തക ശേഖരത്തിന്റെ ഒരു ഭാഗം ജയിൽ ലൈബ്രറിയിലേക്ക് കൈമാറി.

ജില്ലാ ലൈബ്രറി കൗണ്സിൽ അനുവദിച്ച പുസ്തകകളുടെ കൈമാറ്റവും നടന്നു.ഹരിത കേരള മിഷൻ,ശുചിത്വ മിഷൻ,ക്ളീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ജയിൽ ഹരിതാഭമാക്കിയത്.ജയിൽ സൂപ്രണ്ട് ടി കെ ജനാർദ്ദനന്റെ നേതൃത്വത്തിലാണ് കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ ഇതിനോടകം നിരവധി നേട്ടങ്ങൾ കൈവരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News