ഇന്തോനേഷ്യയില്‍ വിമാനാപകടം 62 യാത്രക്കാരുമായി യാത്രയ്ക്കൊരുങ്ങിയ വിമാനം പറന്നുയര്‍ന്നയുടന്‍ കടലില്‍ തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച പറന്നുയര്‍ന്ന ശ്രീവിജയ എയര്‍ ബോയിങ് 737 വിമാനം നിമിഷങ്ങള്‍ക്കകം റഡാറില്‍ർ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
പശ്ചിമ കാളിമാന്താന്‍ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പുറപ്പെട്ടതാണ് വിമാനം. 62 യാത്രക്കാരില്‍ അഞ്ചു കുട്ടികളും ഒരു നവജാത ശിശുവുമുണ്ട്. വിമാനം 3000 മീറ്റര് ഉയരത്തില്‍ ഉയരത്തില്‍ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്.
പറന്നുയര്‍ന്ന് നാല് മിനിറ്റിനകം വിമാനം കുത്തനെ വീഴുകയായിരുന്നുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റയില്‍നിന്ന് ലഭിക്കുന്ന വിവരം.
നഗരത്തിന്റെ വടക്കുഭാഗത്ത് കടലില് വിമാനത്തിന്‍റേതായി കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി ബസാര്‍നാസ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ ഭാഗത്ത് വലിയ സ്ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. വിമാനം കടലിലേക്ക് പതിച്ചെന്നും പിന്നാലെ വന്‍ ശബ്ദം കേട്ടെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി ഇന്തോനേഷ്യന്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.കടലില്‍ തെരച്ചില്‍ തുടരുകയാണെന്ന് ഇന്തോനേഷ്യന്‍ ഗതാഗതമന്ത്രി അറിയിച്ചു. 2018ല്‍ ജക്കാര്‍ത്തയില്‍ ലയണ്‍ എയര്‍ വിമാനം കടലില്‍ വീണ് 89 പേര്‍ മരിച്ചു. പറന്നുയര്‍ന്ന് 12 മിനിറ്റിലായിരുന്നു അപകടം.

Get real time update about this post categories directly on your device, subscribe now.