രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി ലഭിച്ചതിന് പിന്നാലെ വാക്സിന്‍ വിതരണം 16 ന് ആരംഭിക്കും. കൊവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുക.
വാക്സിന്‍ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം. പൊങ്കൽ, ലോഹ്രി, മകരസംക്രാന്തി, ബിഹു തുടങ്ങിയ ഉത്സവാഘോഷങ്ങൾ വരാനിരിക്കെയാണ് വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കിയത്. ഡ്രൈ റൺ അടക്കമുള്ള തയ്യാറെടുപ്പ് യോഗം വിലയിരുത്തി.
വെള്ളിയാഴ്‌ച സംഘടിപ്പിച്ച മൂന്നാംഘട്ട ഡ്രൈ റണ്ണിൽ 33 സംസ്ഥാനത്തെ 615 ജില്ലയിലായി 4895 സെഷൻ സംഘടിപ്പിച്ചു. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന ഒക്‌സ്‌ഫഡ് സർവകലാശാലയുടെ കോവിഷീൽഡും ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനുമാണ് വിതരണം ചെയ്യുക. തിങ്കളാഴ്‌ച മുഖ്യമന്ത്രിമാരുമായി വാക്‌സിനേഷൻ പദ്ധതി പ്രധാനമന്ത്രി ചർച്ചചെയ്യും.
കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സിന്‍ വിതരണം. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമില്ല. മറ്റുള്ളവരുടെ രജിസ്ട്രേഷന്‍ തുടരുകയാണ്.
ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ അടക്കമുള്ള മുൻനിര പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ജനുവരി 16ന് ചരിത്രപരമായ ചുവടുവയ്‌പ് നടത്തും.
ആ ദിവസംമുതൽ ഇന്ത്യ രാജ്യവ്യാപക വാക്‌സിനേഷൻ പ്രക്രിയക്ക് തുടക്കമിടും. ആഗോളതലത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പരിപാടി ഇന്ത്യ എങ്ങനെയാണ് നടപ്പാക്കുകയെന്നത് ലോകം ഉറ്റുനോക്കുകയാണെന്നും മോഡി പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്കും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർക്കുമാണ് വാക്‌സിൻ ആദ്യം നൽകുക. ഈ രണ്ട് വിഭാഗത്തിലായി മൂന്ന് കോടിയോളം പേരുണ്ടാകും. തുടർന്ന്, 50 വയസ്സിനു മുകളിലുള്ളവരെയും 50 വയസ്സിന് താഴെയുള്ളവരിൽ മറ്റ് അസുഖങ്ങളുള്ളവരെയും പരിഗണിക്കും. 27 കോടിയോളം പേരാണ് ഈ വിഭാഗത്തില്‍.

Get real time update about this post categories directly on your device, subscribe now.