ഗന്ധര്‍വ സംഗീത മാധുരിക്ക് 81ാം പിറന്നാള്‍; ആശംസകളുമായി സംഗീത ലോകം

ഗന്ധര്‍വ സംഗീതത്തിന്‍റെ സ്വരമാധുരിക്ക് 81. സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍ കെജെ യേശുദിസിന് 81ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംഗീതപ്രേമികളും ആരാധകരും.

അരനൂറ്റാണ്ടിലേറെയായി കാതുകള്‍ക്ക് ഇമ്പമായി ആ സ്വരമാധുരി നമുക്കൊപ്പമുണ്ട്. ഒമ്പതാം വയസില്‍ തുടങ്ങിയ ​സം​ഗീ​ത​സ​പ​ര്യ​ ​ത​ല​മു​റ​ക​ള്‍​ ​പി​ന്നി​ട്ട് ​ഇ​പ്പോ​ഴും​ ​ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

എല്ലാ പിറന്നാള്‍ ദിനത്തിലും കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ മുടങ്ങാതെ എത്തി സംഗീതാര്‍ച്ചനട നടത്തുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നേരിട്ട് ക്ഷേത്രത്തില്‍ എത്താന്‍ ക‍ഴിഞ്ഞില്ല.

അമേരിക്കയിലെ ഡല്ലാസിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ഇത്തവണ വെബ്കാസ്റ്റ് വ‍ഴി ഇത്തവണ സംഗീതാര്‍ച്ചന നടത്താനാണ് തീരുമാനം. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തില്‍ ഇതിനായി പ്രത്യേക സ്ക്രീന്‍ സൗകര്യമൊരുക്കും.

22​-ാം​ ​വ​യ​സി​ല്‍​ 1961​ ​ന​വം​ബ​ര്‍​ 14​നാ​ണ് ​യേ​ശു​ദാ​സി​ന്റെ​ ​ആ​ദ്യ​ ​ഗാ​നം​ ​റെക്കാ​ഡ് ​ചെ​യ്ത​ത്.​ ​കെ.​ ​എ​സ്.​ ​ആ​ന്റ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​’​കാ​ല്‍​പ്പാ​ടു​ക​ള്‍​’​എ​ന്ന​ ​സി​നി​മ​യി​ല്‍​ ​ ​ ​’​ജാ​തി​ഭേ​ദം​ ​മ​ത​ദ്വേ​ഷം…​’​എന്ന ഗാനത്തോടെ സിനിമ സംഗീത ലോകത്തേക്ക് അദ്ദേഹം ചുവടുവെച്ചു.

സം​ഗീ​ത​ജ്ഞ​നാ​യ​ ​അ​ഗ​സ്റ്റി​ന്‍​ ​ജോ​സ​ഫി​ന്റെ​യും​ ​എ​ലി​സ​ബ​ത്തി​ന്റെ​യും​ ​മ​ക​നാ​യി​ ​ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ല്‍​ 1940​ ​ജ​നു​വ​രി​ ​പ​ത്തി​നാ​ണ് ​ക​ട്ടാ​ശേ​രി​ ​ജോ​സ​ഫ് ​യേ​ശു​ദാ​സ് ​എ​ന്ന​ ​കെ.​ജെ.​യേ​ശു​ദാ​സി​ന്റെ​ ​ജ​ന​നം.​ ​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News