മുല്ലപ്പള്ളിയാണ് ആദ്യം ചര്‍ച്ച നടത്തിയത് സഖ്യം പ്രാദേശികം മാത്രം നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ഹമീദ് വാണിയമ്പലം

വെല്‍ഫെയര്‍ ബന്ധത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ തര്‍ക്കം തീരാതെ കോണ്‍ഗ്രസും യുഡിഎഫും. മുല്ലപ്പള്ളി രാമചന്ദ്രനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന് ചര്‍ച്ച നടത്തിയതെന്ന ഹമീദ് വാണിയമ്പലത്തിന്‍റെ വെളിപ്പെടുത്തലാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.

സംസ്ഥാന നേതാക്കളിലെ ഒരു സംഘം തന്നെ അദ്ദേഹവുമായി സംസാരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ടുവന്ന സൗഹൃദാന്തരീക്ഷത്തില്‍ അത്തരം നീക്കുപോക്കുകള്‍ക്ക് അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്.

യുഡിഎഫിന്‍റെ പരാജയം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടയാളാണ് മുല്ലപ്പള്ളി എന്നാല്‍ തോല്‍വി വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മേല്‍ ചുമത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും വെല്‍ഫെയര്‍പാര്‍ട്ടി നേതാവി ഹമീദ് വാണിയമ്പലം പറഞ്ഞു. യുഡിഎഫുമായുള്ള നീക്കുപോക്ക് അവസാനിച്ചെന്നും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരധാരണയില്ലെന്നും പലയിടങ്ങളിലും തങ്ങളുടെ വോട്ട് നേടിയാണ് കോണഅകഗ്രസ് ജയ്ചേചതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പരാജയം ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഉള്ള ആളാണ് മുല്ലപ്പള്ളി. അതില്‍ നിന്നും രക്ഷപ്പെടാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പഴിചാരുന്നുവെന്നെ ഉള്ളു എന്നും ഹമിദ് മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കുപോക്ക് വെറും പ്രാദേശികമായ നീക്കുപോക്ക് മാത്രമായിരുന്നു. രാഷ്ട്രീയ സഖ്യമല്ല, മുന്നണിയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത്തരമൊരു സഖ്യമില്ല. ഒരുമുന്നണിയുടെ മുന്നിലും മുന്നണി പ്രവേശനത്തിന് വേണ്ടിയിട്ടോ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനോ നീക്കുപോക്കിനോ വേണ്ടിയിട്ടോ സമീപിച്ചിട്ടില്ല.

നിയമസഭ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് തങ്ങളുടേതായ രാഷ്ട്രീയമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടാകും. യുഡിഎഫുമായി ഇപ്പോഴോ നേരത്തേയോ സഖ്യമില്ല.ഇനി നീക്കുപോക്കുമില്ല. അതിന്റെ ആവശ്യമില്ല. തങ്ങളുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തന രീതിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുകയെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News