ഇന്ന് ഗാനഗന്ധർവൻ യേശുദാസിന്റെ 81മത്തെ പിറന്നാൾ ആണ്. കൈരളിക്ക് വേണ്ടി ജോൺ ബ്രിട്ടാസ് നടത്തിയ പഴയൊരു അഭിമുഖത്തിൽ ഭാര്യ പ്രഭയെകുറിച്ച് പറയുന്നത് ഇപ്പോൾ ശ്രദ്ധേയമാണ്.
മാതൃക ദാമ്പത്യമാണ് ദാസേട്ടന്റെയും പ്രഭ ചേച്ചിയുടെയും. ദാസേട്ടനന് എന്താണ് പറയാനുള്ളത് എന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചപ്പോൾ എന്റെ ഏറ്റവും വലിയ ഭാഗ്യം പ്രഭ ആണെന്നാണ് യേശുദാസ് മറുപടി പറഞ്ഞത്
ദാസേട്ടന്റെ വാക്കുകൾ ഇങ്ങനെ
ഞാൻ സ്നേഹിച്ചു അവരെ വിവാഹം കഴിച്ചു അതിനുശേഷവും സ്നേഹിച്ചുകൊണ്ടിരിക്കുന്നു…. എനിക്ക് പറ്റിയ ഒരു പാട്നറെ കിട്ടി.അവിടെയാണ് എൻറെ ഏറ്റവും വലിയ അനുഗ്രഹം.എനിക്ക് തോന്നുന്നത് അതാണ്.എന്റെ ഏറ്റവും വലിയ മഹാഭാഗ്യം പ്രഭയാണ്. അതിൽ കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ല. ചോദിച്ചാൽ കിട്ടുന്നത് അല്ലാ… അതിനെയൊക്കെ പുറകിൽ ഒരു വലിയ തീരുമാനങ്ങൾ ദൈവംതമ്പുരാൻ എടുത്തിട്ടുണ്ട്
എന്റെ അമ്മ ജീവിതത്തിൽ എങ്ങനെ ആയിരുന്നോ അത് തന്നെയാണ് പ്രഭ ചെയ്യുന്നത്. ഞങ്ങൾ മുട്ടേൽ നിന്ന് പ്രാർത്ഥിച്ചു ജനിച്ച കുഞ്ഞുങ്ങളാണ്. ഏഴുവർഷം ഞങ്ങൾ പ്രാർത്ഥിച്ചു.
എന്റെ അമ്മ മക്കൾ യാത്രപോയാൽ തിരിച്ചുവരുന്ന വരെ പ്രാർത്ഥിക്കും. ഞങ്ങൾ കുട്ടികൾക്ക് പോയി വരുന്നവരെ പ്രാർത്ഥന തുടരും. പ്രഭയും അങ്ങനെയാണ്. എന്റെ ഭാഗ്യംന്ന് പറയണം എൻറെ പാട്ട് കേട്ടാൽ നിങ്ങടെ പാട്ട് എന്ന് പറയുന്ന ഒരു ഭാര്യ അല്ല പ്രഭ. എന്റെ ശബ്ദം ഒന്ന് മാറിയാൽ കരച്ചിൽ തുടങ്ങും.അങ്ങനെ ഒരിക്കൽ പറ്റിയിട്ടുണ്ട്. കുട്ടികൾ ഇവിടുന്ന് യാത്ര ചെയ്യമ്ബോൾ ഭക്ഷണം കഴിക്കാതെ ഇരിക്കും പ്രഭ. ലൈഫിൽ നമ്മുടെ ബന്ധങ്ങൾ അതു ഇങ്ങനെ ഉള്ളിൽ കൊണ്ടുനടക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാവുമായിരിക്കും.

Get real time update about this post categories directly on your device, subscribe now.