പ്രവാസി സമ്മാന്‍ പുരസ്കാരത്തില്‍ തിളങ്ങി മലയാളികള്‍

ഗള്‍ഫ് മലയാളി വ്യവസായികളായ ഡോ. സിദ്ദീഖ് അഹമ്മദ്, കെജി ബാബുരാജന്‍, ഇഎന്‍ടി വിദഗ്ധന്‍ ഡോ. മോഹന്‍ തോമസ്, പ്രിയങ്കാ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം.വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം.

പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽസംഭാവനകളേകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയതാണ്‌ പ്രവാസി ഭാരതീയ സമ്മാൻ. വ്യക്തികളും സംഘടനകളുമായി 30 പേർക്കാണ്‌ പുരസ്കാരം.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിപ്പിടിച്ച് മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന ഇന്ത്യക്കാരെയാണ് പ്രവാസ സമ്മാൻ പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ 16-ാം പതിപ്പാണ് ജനുവരി 9 ന് നടന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഓൺലൈനായാണ് അവാർഡുകൾ സമ്മാനിച്ചത്..

ന്യൂസിലൻഡിൽ മന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളിയാണ്‌ ലേബർ പാർട്ടിയുടെ എംപിയായ പ്രിയങ്ക രാധാകൃഷ്ണൻ. സൗദി അറേബ്യ ആസ്ഥാനമായുള്ള ഇറാം ഗ്രൂപ്പ് സ്ഥാപകനും വ്യവസായിയുമാണ് സിദ്ദിഖ് അഹമ്മദിന് ബിസിനസിലും മേഖലയിലും കെജി ബാബുരാജിന് കമ്മ്യൂണിറ്റി സര്‍വീസിലും ഡോ. മോഹന്‍ തോമസിന് മെഡിസിനിലുമാണ് പുരസ്‌കാരം.

ഡോ. മോഹന്‍ തോമസ്

ഖത്തറിലെ പ്രമുഖ ഇഎന്‍ടി സര്‍ജനും സംരംഭകനും സാമൂഹിക സേവനരംഗത്തെ പ്രമുഖനുമാണ് ഡോ. മോഹന്‍ തോമസ്. കോവിഡ് സമയത്ത് പ്രതിസന്ധിയിലായ നിരവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും അവര്‍ക്കായി പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. ഇത്തരം സേവനങ്ങള്‍ക്ക് ഖത്തര്‍ സര്‍ക്കാറിന്റെയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അംഗീകാരം ലഭിച്ചു.

പേള്‍ ട്രേഡിങ് സെന്റര്‍, അല്‍ഫുര്‍സ ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ബെസ്റ്റ്‌കോ ട്രേഡിങ് ആന്റ് കോണ്‍ട്രാക്റ്റിങ്, ഹ്യുമനിസ് ഗ്രൂപ്പ്, വിവന്റം ഗ്രൂപ്പ്, ഡോര്‍ഗമറ്റ്, കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്, പെന്റ ട്രേഡിങ് കാസില്‍ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. ദോഹയിലെ ബിര്‍ള സ്‌കൂളിന്റ സ്ഥാപക ചെയര്‍മാനും ഡയറക്ടറുമാണ്. കൊച്ചി കടവന്ത്ര സ്വദേശി.

ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി അംഗം, ഖത്തറിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നാണ് എം.എസ് ബിരുദം നേടിയത്. 1980ല്‍ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അര്‍ഹരായ രോഗികള്‍ക്ക് ശ്വാസനാളത്തിലും ചെവിയിലും സൌജന്യ ശസ്ത്രക്രിയ ചെയ്‍തുനല്‍കുന്ന പദ്ധതി തുടങ്ങിയത് ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തിലായിരുന്നു. ഭാര്യ – തങ്കം, മക്കള്‍ – ടോം, ജേക്, മരിയ. മരുമക്കള്‍ – അഞ്ജു, ആരതി.

കെജി ബാബുരാജന്‍

ബികെജി ഹോള്‍ഡിംഗ്, ഖത്തര്‍ എന്‍ജിനീയറിംഗ് ലബോറട്ടറീസ്, ക്വാളിറ്റി പൈലിംഗ് ആന്റ് കണ്‍സ്ട്രകഷ്ന്‍ കമ്പനീസ് എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമാണ് കെജി ബാബുരാജന്‍. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കിയും വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കിയും ജീവകാരുണ്യ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഹമദ് കോസ്‌വേ നിര്‍മ്മാണത്തില്‍ വഹിച്ച പങ്ക് ശ്രദ്ധ പിടിച്ചു പറ്റി. ബഹ്‌റൈനിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍, സിത്ര പാലം, ഫോര്‍ സീസണ്‍ ഹോട്ടല്‍, ഷെയ്ഖ് ഈസ പാലം്, സിറ്റി സെന്റര്‍, അല്‍മൊയ്ദ് ടവര്‍, ഷെയ്ഖ് ഖലീഫ പാലം തുടങ്ങിയവ അദ്ദേഹത്തന്റെ കൈയൊപ്പ് പതിഞ്ഞ നിര്‍മ്മാണങ്ങള്‍. കുറ്റൂരിലെ ഇരവിപ്പേരൂര്‍ സ്വദേശി.

ജി.സി.സിയിൽ പരന്നുകിടക്കുന്ന അദ്ദേഹത്തിെൻറ വ്യാപാര, വ്യവസായ സംരംഭങ്ങൾ നിരവധി പേർക്ക് ജീവിതോപാധിയാണ്. ദരിദ്ര ജനവിഭാഗങ്ങൾക്ക് വീടു നിർമിച്ചു നൽകിയും വിദ്യാഭ്യാസ സഹായങ്ങൾ നൽകിയും ജീവകാരുണ്യ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കുന്നു.

കോവിഡ് കാലത്തും അദ്ദേഹത്തിന്‍റെ ജീവകാരുണ്യ സേവനങ്ങൾ സമൂഹം അനുഭവിച്ചു. ഗൾഫ് ‘മാധ്യമത്തിെൻറ പാവപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കുന്ന മിഷ്യൻ വിങ്സ് ഓഫ് കംപാഷ്യൻ’ പദ്ധതിക്ക് അദ്ദേഹം 15 വിമാന ടിക്കറ്റുകൾ സംഭാവന നൽകിയിരുന്നു.1981ൽ ബഹ്റൈനിൽ എത്തിയ ബാബുരാജൻ സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കി.മീ ദുരംവരുന്ന കിങ് ഹമദ് കോസ്വേയുടെ നിർമ്മാണത്തിൽ വഹിച്ച പങ്ക് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഖത്തർ എഞ്ചിനീയങ് ലാബ് ആരംഭിച്ചു. ബഹ്റൈനിലെ വേൾഡ് ട്രേഡ് സെൻറർ, സിത്ര ബ്രിഡ്ജ്, ഫിനാൻഷ്യൽ ഹാർബർ, ഫോർ സീസൺ ഹോട്ടൽ, ശൈഖ് ഇൗസ ബ്രിഡ്ജ്, സിറ്റി സെൻറർ, അൽമൊയിദ് ട്രവർ, ശൈഖ് ഖലീഫ ബ്രിഡ്ജ് തുടങ്ങിയവ അദ്ദേഹത്തിെൻറ കൈയൊപ്പ് പതിഞ്ഞ വികസന അടയാളങ്ങളാണ്.

കെ.ജി ബാബുരാജൻ തിരുവനന്തപുരം യൂനിവേഴ്സിററി കോളജിൽ കെമിസ്ട്രി ബിരുദം നേടി. തുടർന്ന് എഞ്ചിനീയറിങ്ങിലും ബിരുദം നേടി. ബോംബെയിൽ സെൻട്രൽ പി.ഡബ്ലി.യു അസി.എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കണം എന്ന നിലപാടുള്ളതിനാൽ ഉദ്യോഗം രാജിവെച്ച് ടാറ്റ കൺസർട്ടൻസിയിൽ ആറുമാസം സേവനം നടത്തി. തുടർന്ന് 1979 ല്‍ സൗദിയില്‍ അല്‍ഹോതി സ്‌ട്രെയിഞ്ചര്‍ ലിമിറ്റഡില്‍ സിവില്‍ എന്‍ജിനീയറായാണ് പ്രവാസ ജീവിതം ആരംഭിച്ചത്.

സിദ്ദീഖ് അഹമ്മദ്

സൗദിയില്‍ നിന്ന് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനാണ് സിദ്ദീഖ് അഹമ്മദ്. സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമാണ്. ബിസിനസ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് പുരസ്‌കാരമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായങ്ങളിലൂടെ ജീവകാരുണ്യ രംഗത്തും സജീവസാന്നിദ്ധ്യമാണ് സിദ്ദീഖ് അഹമ്മദ്. പലാക്കാട് ജില്ലയിലെ മങ്കര സ്വദേശിയായ അദ്ദേഹത്തിന് കീഴില്‍ 16 രാജ്യങ്ങളിലായി 40ല്‍ അധികം കമ്പനികളുണ്ട്.

സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തിയുള്ള ഒട്ടനവധി പദ്ധതികളുടെ അമരക്കാരന്‍ കൂടിയാണ് ഡോക്ടര്‍ സിദ്ദിഖ് അഹമ്മദ്. ജല സംരക്ഷണം , ഭൌമ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തി ഐക്യ രാഷ്ട്ര സഭ ആവിഷ്കരിച്ച പദ്ധതികളുടെ സജീവ പങ്കാളിയാണ്. ഇ-ടോയ്‌ലറ്റ് സംവിധാനം പോലുള്ളവ ഇതില്‍ പ്രധാനം.സാമ്പത്തിക കടക്കെണിയില്‍ അകപ്പെട്ട് സൗദി ജയിലുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് സൗദി ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് വിപുലമായ സഹായ പദ്ധതിയും ഇറാം ഗ്രൂപ്പ് നടപ്പാക്കിയിരുന്നു . ഒരു വര്‍ഷം നീണ്ടു നിന്ന ഈ പദ്ധതിയുടെ പേര് സ്വപ്ന സാഫല്യം എന്നായിരുന്നു . ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പ്രവാസികള്‍ക്ക് പുതിയ ജീവിതം സമ്മാനിച്ചിട്ടുണ്ട് ഡോക്ടര്‍ സിദ്ദിഖ് അഹമ്മദ്. വടക്കന്‍ കേരളത്തിന്‍റെ ഫുട്ബോള്‍ പെരുമ നിലനിര്‍ത്താനും ഈ പ്രവാസി വ്യവസായി ഇടപെടലുകള്‍ നടത്തുന്നു .പ്രതിഭകള്‍ക്ക് താങ്ങായി കായിക മേഖലയിലും അദ്ദേഹത്തിന്റെ കരുതലെത്തി.

നിവരധി പുരസ്‌കാരങ്ങളം പദവികളും അദ്ദേഹത്തി ലഭിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആക്ടീവ് ഗള്‍ഫ് സമിതി അംഗമാണ്. മിഡിലീസ്റ്റിലെ പെട്രോളിയം ക്ലബ് മെമ്പര്‍, സൗദിയില്‍ 10 നിക്ഷേപക ലൈസന്‍സുള്ള മലയാളി തുടങ്ങിയവ ഇതില്‍ ചിലതാണ്. സൗദിയിലെ പ്രീമിയന്‍ റസിഡന്റ് എന്ന അംഗീകാരവും ലഭിച്ചു.

പ്രിയങ്കാ രാധാകൃഷ്ണന്‍

ന്യൂസിലന്‍റിലെ ലേബര്‍ പാര്‍ട്ടി എംപിയും നിലവില്‍ മന്ത്രിയുമായ ആദ്യ മലയാളിയാണ് പ്രിയങ്ക. പൊതുപ്രവര്‍ത്തന രംഗത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരമാണ് പ്രിയങ്കാ രാധാകൃഷ്ണന് ലഭിച്ചത്. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ 2020 നവംബറിലാണ് ന്യൂസീലന്‍ഡില്‍ ജസിന്‍ന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായത്. തൊഴില്‍ സഹമന്ത്രി ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ന്യൂസിലൻഡ് സർക്കാരിലെ ആദ്യ ഇന്ത്യക്കാരിയാണ് പ്രിയങ്ക.

എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ – ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണു ഭര്‍ത്താവ്.

സുരിനാം പ്രസിഡന്റ്‌ ചന്ദ്രിക പ്രസാദ്‌ സിന്തോഖി, കരസോവ്‌ പ്രധാനമന്ത്രി യുജീൻ റുഗനാഥ്‌ എന്നിവരും അവാർഡ്‌ ജേതാക്കളിൽ ഉൾപ്പെടും.പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിലാണ് പുരസ്‌കാര ജോതാക്കളെ പ്രഖ്യാപിച്ചത്. കോവിഡ്-19 കാരണം ഓണ്‍ലൈന്‍ വഴിയായിരുന്നു ഇത്തവണ സമ്മേളനം. മൊത്തം 30 പേര്‍ക്കാണ് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News