നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല; കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാന്‍ കെല്‍പ്പുള്ള മുന്നണിയാണ് എല്‍ഡിഎഫ് എന്നും ജോസ് കെ മാണി

നിയമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫിന്‍റെ ഭാഗമായിരിക്കുമ്പോ‍ഴാണ് എംപിയായത് ധാര്‍മികതയുടെ ഭാഗമായാണ് എംപി സ്ഥാനം രാജിവച്ചത്.

ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ തീരുമാനം എടുത്തപ്പോള്‍ യുഡിഎഫില്‍ നിന്ന് ലഭിച്ച രാജ്യസഭ സീറ്റ് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രാജിവച്ചത്. നിയമസഭ തെരഞ്ഞെടുപ്പുമായി ഇത് കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ല.

എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന പൂര്‍ണ വിശ്വാസമാണുള്ളത്. ഏത് കാര്യത്തിനും പരിഹാരമുണ്ട്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളുണ്ടാകുമെന്നും ഇപ്പോഴെന്തെങ്കിലും പറയുന്നതില്‍ പ്രസക്തിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here