മോഹൻലാലിൽ നിന്നും 3 ലക്ഷം അടിച്ചുമാറ്റാൻ ഇതാണ് വഴി :മണിയൻപിള്ളരാജു

 കൈരളി ടീ വിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ മറ്റു താരങ്ങളെക്കുറിച്ച് വളരെ രസകരമായ കാര്യങ്ങൾ ശ്രീനിവാസൻ പങ്കു വെക്കാറുണ്ട് .അതെല്ലാം സൊഷ്യൽ മീഡിയയിൽ വലിയ ചർച്ചയും ആകാറുണ്ട് .ഇത്തവണ പറഞ്ഞത് മോഹൻലാലിനെ പറ്റിച്ച് മൂന്നു ലക്ഷം രൂപ ഉണ്ടാക്കാനുള്ള ബുദ്ധി പറഞ്ഞുകൊടുത്ത മണിയൻപിള്ള രാജുവിനെപ്പറ്റിയാണ്. മോഹൻലാലിൽ നിന്നും ഒരു മൂന്നു ലക്ഷം രൂപ അടിച്ചുമാറ്റാൻ മണിയൻപിള്ള പറഞ്ഞ ബുദ്ധിയാണ് ഇപ്പോൾ വൈറൽ.

പ്രിയദർശനമൊത്ത് ഒരു സിനിമയുടെ ഒരു കഥ ചർച്ചചെയ്യാൻ വേണ്ടി മാൽഡീവ്സ്ൽ പോയപ്പോൾ ഉണ്ടായ രസകരമായ കഥയാണ് ശ്രീനിവാസൻ പറയുന്നത്. മണിയൻപിള്ളരാജു നിർമിക്കുന്ന പ്രിയദർശൻ സംവിധാനംചെയ്യുന്ന ശ്രീനിവാസൻ എഴുതുന്ന ഒരു ചിത്രത്തിന്റെ ചർച്ചക്കായി മാൽഡീവ്സ്ൽ പോകാൻ തീരുമാനിച്ചു .എയർ ടിക്കറ്റിനും കാശ് കുറവ് സമയ ദൈർഖ്യവും കുറവ് എന്നെ ആകര്ഷണങ്ങളായിരുന്നു മുഖ്യം.

ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ

ഞങ്ങൾ താമസിച്ച ഒരേക്കർ വലുപ്പമുള്ള ഒരു റിസോർട്ടിൽ ആയിരുന്നു .അവിടെ താമസിക്കുമ്പോഴാണ് സായിപ്പന്മാരും മദാമ്മമാരും ഒക്കെ മണിയൻപിള്ളരാജുവിന്റെ ആരാധകരായ കാഴ്ച കണ്ടത് .അവിടെ പൊക്കം കുറഞ്ഞ തെങ്ങുകളാണ് .മണിയൻപിള്ള രാജു തേങ്ങാ അടർത്തി ,ഒരു കമ്പ് മൂർച്ചകൂട്ടി പാര പോലെ ഉപയോഗിച്ച് നാളികേരം പൊതിച്ചെടുക്കും .ഇതൊരു മഹാവിദ്യ ആയിട്ടാണ് സായിപ്പന്മാരും മദാമ്മമാരും കാണുന്നത്.പലരും ഈ മഹാവിദ്യാ പഠിക്കാൻ വേണ്ടി മണിയൻപിള്ള രാജുവിനെ ശിഷ്യന്മാരാകുക വരെ ചെയ്തു .

ഒരു ദിവസം അവിടെ വളരെ പഴക്കം ചെന്ന ഒരു മീനിന്റെ അസ്ഥികൂടം കിടക്കുന്നത് കണ്ടു.അസ്ഥിക്കൂടം കണ്ടതും  രാജു പറഞ്ഞു ചോള ചോള രാജന്റെ കാലത്തെ കൊത്തുപണിയാണെന്നു പറഞ്ഞാൽ മോഹൻലാൽ വിശ്വസിക്കും ,ഒരു മൂന്നു ലക്ഷം രൂപ സുഖമായി കിട്ടും .കാരണം മോഹൻലാൽ പുരാവസ്തുക്കളോട് ഭയങ്കര ഭ്രമമുള്ള
ആളാണല്ലോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News