കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച സംഭവം; മൊഴിയിൽ ഉറച്ച് ഇര; കള്ള പരാതിയല്ലെന്ന് പിതാവ്

കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മക്കെതിരായ മൊഴിയിൽ ഉറച്ച് പീഡിപ്പിക്കപ്പെട്ട മകന്‍.
തൻ്റെ പത്ത് വയസ് മുതൽ അമ്മ തന്നെ പീഡിപ്പിക്കുകയാണെന്ന് മകൻ പറഞ്ഞു.

ആരെയോ വീഡിയോ കോൾ വിളിച്ച ശേഷമാണ് പീഡനമെന്നും ഇതൊക്കെ സാധാരണമാണെന്ന് അമ്മ തന്നോട് പറഞ്ഞുവെന്നും മകന്‍ കൈരളി ന്യുസിനോട് വെളിപ്പെടുത്തി.

അച്ഛൻ അറിയാതെ അമ്മ മറ്റൊരു ഫോൺ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് മൂത്ത മകന്‍ പറഞ്ഞു. അമ്മയുടെ ഫോൺ ഉപയോഗത്തെ ചൊല്ലി വഴക്ക് നടന്നിരുന്നുവെന്നും ഒരിക്കൽ താൻ അമ്മയിൽ നിന്ന് ഫോൺ പിടിച്ചെടുത്തുവെന്നും മൂത്ത മകന്‍ പറഞ്ഞു. അപരിചതനിൽ നിന്ന് അമ്മ പണം മറ്റൊരു അക്കൗഡിലേക്ക് വാങ്ങിയിരുന്നെന്നും രഹസ്യമായി ഉപയോഗിച്ച ഫോൺ സൈബർ സെല്ല് പരിശോധിക്കണം എന്നും മൂത്ത മകന്‍ പറഞ്ഞു.

അതേസമയം കുട്ടികളുടെ അമ്മക്കെതിരെ താൻ നൽകിയത് കള്ള പരാതിയല്ലെന്ന് കടക്കാവൂരിലെ പിതാവ്.
ഒരമ്മയും 99 ശതമാനവും സ്വന്തം മകനോട് ഇങ്ങനെ ചെയ്യില്ലെന്നും ആദ്യം കേട്ടപ്പോള്‍ താന്‍ വിശ്വസിച്ചില്ലെന്നും പിതാവ് പറഞ്ഞു.

തനിക്ക് 17 വയസുള്ള മകൻ ഉണ്ട്, കള്ള പരാതി നൽകാൻ ആണെങ്കിൽ ഈ 12 വയസുകാരനെ പറഞ്ഞ് പഠിപ്പിക്കുന്നതിലും നല്ലത് പ്രായത്തിൽ മൂത്ത ആളെ പഠിപ്പിക്കാൻ അല്ലേ എന്നും തൻ്റെ മകൻ പറഞ്ഞത് സത്യമാണ് എന്നും കുട്ടികളുടെ പിതാവ് കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News