ദാസേട്ടന് പിറന്നാൾ സമ്മാനമായി സംഗീതാർച്ചനയുമായി ചിത്ര ചേച്ചിയും ,കൂടെ ബ്രിട്ടനിലെയും അമേരിക്കയിലെയും പ്രമുഖ ഗായകരും

മലയാളത്തിന്റെ ഗന്ധർവ ഗായകൻ പത്മശ്രീ ഡോ . കെ ജെ യേശുദാസിന്റെ എൺപത്തി ഒന്നാം പിറന്നാൾ ജനുവരി പത്തിന് ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന് പിറന്നാൾ സമ്മാനമായി സംഗീതാർച്ചന ഒരുക്കി മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും , മലയാളത്തിലെ ചില പിന്നണി ഗായകരും , കൂടെ ബ്രിട്ടനിലെ പ്രസ്തരായ ഗായകരും ഒരുമിക്കുന്നു .

കെ എസ് ചിത്രയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ നടത്തുന്ന ഈ സംഗീത കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് , യു കെ യിൽ യേശുദാസ് ഷോ ഉൾപ്പടെ നിരവധി സംഗീത പരിപാടികൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള ഗായകൻ കൂടിയായ സുദേവ് കുന്നത്ത് ആണ്.

ജനുവരി ഒൻപതിന് നടത്തുന്ന ഈ സംഗീതാർച്ചനയിൽ കെ എസ് ചിത്രയും , ,പിന്നണി ഗായകരായ സിതാര കൃഷ്ണകുമാർ , ഹരീഷ് ശിവരാമകൃഷ്ണൻ ,അമേരിക്കയിൽ നിന്നും സുഷ്മ പ്രവീൺ , യു കെ മലയാളികളുടെ പ്രിയ ഗായകരായ ടെസ്സ ജോൺ , ജിയാ ഹരികുമാർ ,രാജേഷ് രാമൻ ആൻഡ് ലക്ഷ്മി ,രാജേഷ് നായർ , ഡോ . മൈക്കിൾ മണർ കാട്ട് എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത് .

യു കെ യിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഗായകർ അണിചേരുന്നു ഈ സംഗീത സംഗമത്തിനു പ്രശസ്ത സംഗീതജ്ഞൻ മിഥുൻ ജയ രാജ് ആണ് ഓർക്കസ്‌ട്രേഷൻ ആണ് നിർവഹിച്ചിരിക്കുന്നത് . വീഡിയോ എഡിറ്റിങ് നടത്തിയിരിക്കുന്നത് വെൽസ് ചാക്കോ യും, ഓഡിയോ എഡിറ്റിങ് ശ്രീനാഥ് വിജയനും , ഓഡിയോ മിക്സിങ് എൻ . എച്ച , ക്യൂ കൊച്ചിനും ആണ് നിർവഹിച്ചിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News