വീടുകൾ വേദിയാക്കി സ്കൂൾ കലോത്സവം; ആവേശത്തോടെ വരവേറ്റ് കുട്ടികൾ

വീടുകൾ വേദിയാക്കി സ്കൂൾ കലോൽസവം. അതെ, കൊവിഡ് കാലത്തെ ആ കലോത്സവത്തെ ആവേശത്തോടെയാണ് കുട്ടികൾ വരവേറ്റതും. തിരുവനന്തപുരം കോട്ടൻഹിൽ എൽ.പി സ്കൂളാണ് ഒാൺലൈൻ സ്കൂൾ കലോത്സവം നടത്തി പുതിയ ചരിത്രമെഴുതിയത്.

കൊവിഡെന്ന മഹാമാരി ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മുടെ സ്കൂളുകളിൽ കലോത്സവ മേളമായിരുന്നേനേ….. എന്നാൽ നമ്മൾ തോറ്റ്കൊടുക്കില്ല എന്ന് തെളിയിച്ചു തിരുവനന്തപുരം കോട്ടൻഹിൽ എൽ.പി. എസ്സിലെ അധ്യാപകരും കുട്ടികളും. കൊവിഡ്‌ കാരണം വീടുകൾക്കുള്ളിൽ അടയ്ക്കപ്പെട്ട കുട്ടികൾ വീട് തന്നെ വേദിയാക്കി. പിന്നെ ഉത്സവത്തിന്‍റെ ആവേശമായിരുന്നു അവർക്ക്.

രാവിലെ മുതൽ വൈകീട്ട് വരെയായി കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചു. ഓൻലൈനായി നാലു ദിവസങ്ങളിൽ ശാസ്ത്രോൽസവം നടത്തി വിജയിച്ച അനുഭവത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കലോത്സവം കൂടി നടത്താനുള്ള തീരുമാനമെന്ന് ഹെഡ്മാസ്റ്റർ കെ.ബുഹാരി പറയുന്നു.

10 ഇനങ്ങളിലായി 262 കുട്ടികളാണ് മൽസരങ്ങളിൽ പങ്കെടുത്തത്. സ്വന്തം വീട്‌ വേദിയായി മാറുന്നതും അതിനുള്ളിൽ മക്കളുടെ നൃത്തവും പാട്ടും നടക്കുന്നതും രക്ഷിതാക്കൾക്കും ഒരു പുതു അനുഭവമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News