പ്രമുഖ വ്യവാസായി ഡോ. സിദ്ദിഖ് അഹമ്മദിന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചു

സാമൂഹിക ജീവ കാരുണ്യ മേഖലകളിലെ പ്രവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരം പ്രവാസി ഭാരതീയ ‌ സമ്മാന്‍ പുരസ്‌കാരത്തിലൂടെ ലഭിച്ചിരിക്കുകയാണ് പ്രവാസി വ്യവസായി ഡോക്ടര്‍ സിദ്ധീക്ക് അഹമ്മദിന്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ബിസിനസ്‌ സംരംഭങ്ങള്‍ ഉള്ള സിദ്ധീക്ക് അഹമ്മദ് തനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും മുന്നില്‍ തന്നെയുണ്ട്‌.

വിദ്യാഭ്യാസ കായിക മേഖലകളിലും ഒട്ടേറെ സാമൂഹിക ദൌത്യങ്ങള്‍ക്ക് അമരക്കാരനായി നില്‍ക്കുകയാണ് സിദ്ധീക്ക് അഹമ്മദ്. സാമൂഹിക ജീവ കാരുണ്യ മേഖലകളിലെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പ്രവാസി ഭാരതീയ സമ്മാനിലൂടെ സിദ്ധീക്ക് അഹമ്മദിനെ തേടിയെത്തിയത്. ഗള്‍ഫിലെ നിരാലബരായ നിരവധി പേര്‍ക്ക് ഈ സിദ്ദീക്ക് അഹമ്മദിന്റെ കാരുണ്യ ഹസ്തം തുണയായി മാറിയിട്ടുണ്ട്.

സൗദിയിലും യുഎഇയിലും വ്യാപാര ശൃംഖലയുള്ള ഇറാം ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ സിദ്ദീഖ് അഹമ്മദ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. നാല്‍പ്പതിലധികം ബിസിനസ്‌ സംരംഭങ്ങള്‍ ഉള്ള ഇറാം ഗ്രൂപ്പിന് കീഴില്‍ ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.

സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ഒട്ടേറെ സംരംഭങ്ങള്‍ക്ക് ക്രിയാത്മകമായ നേതൃത്വം
നല്‍കുന്ന സിദ്ധീക്ക് അഹമ്മദ് ജല സംരക്ഷണം , ഭൌമ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തി ഐക്യ രാഷ്ട്ര സഭ ആവിഷ്കരിച്ച പദ്ധതികളുടെ സജീവ പങ്കാളിയാണ്. സാമ്പത്തിക കടക്കെണിയില്‍ അകപ്പെട്ട് സൗദി ജയിലുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് സൗദി ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് വിപുലമായ സഹായ പദ്ധതിയും നേരത്തെ ഇറാം ഗ്രൂപ്പ് നടപ്പാക്കിയിരുന്നു.

കേരളത്തിന്റെ കായിക മേഖല, പ്രോത്സാഹിപ്പിക്കാന്‍ സിദ്ധീക്ക് അഹമ്മദ് നടത്തിയ ഇടപെടലുകളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഫോബ്സ് മാസികയുടെ മികച്ച ബിസിനസുകാരുടെ പട്ടികയില്‍ പല തവണ ഇടം നേടിയിട്ടുണ്ട്. ഇദ്ദേഹം സൗദി അറേബ്യയുടെ പ്രീമിയം റസിഡന്റ് വിസയ്ക്കും യു എ ഇ ഭരണകൂടത്തിന്‍റെ ഗോള്‍ഡന്‍ വിസക്കും അര്‍ഹനായ വ്യക്തി കൂടിയാണ് ഇദ്ദേഹം. സിദ്ധീക്ക് അഹമ്മദിലൂടെ പ്രവസ ലോകത്ത് പ്രവാസി ഭാരതീയ സമ്മാന്‍ എത്തുമ്പോള്‍ അര്‍ഹതക്കുള്ള അംഗീകാരം കൂടിയാണിത്.

സഹജീവി സ്നേഹത്തിന്റെ മഹത്തായ മാതൃകകളിലൂടെ ഗള്‍ഫിലെ മലയാളികള്‍ക്ക് പ്രിയങ്കരനായ സിദ്ധീക്ക് അഹമ്മദിനെ പ്രവാസ ലോകം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News