പൊലീസിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരത്ത് പൊലീസിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗുണ്ടാ സംഘം പൊലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ ഇന്നലെയാണ് സംഭവം നടന്നത്. കമലേശ്വരത്ത് വീട് അടിച്ച്‌ തകര്‍ത്ത കേസിലും, മോഷണക്കേസിലും പ്രതികളായ ജിജു, ഫിറോസ്, ചന്ദ്രബോസ് എന്നിവര്‍ തമ്പാനൂരിലെ ബാറിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തിയത്.

ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസിന് നേരെ ആക്രമണമുണ്ടായത്. പൊലീസുകാരെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ കാര്‍ ഓടിച്ച്‌ പൊലീസ് ജീപ്പ് ഇടിച്ച്‌ തെറിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രതികളെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിടിയിലായത് സെക്‌സ് റാക്കറ്റിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സെക്‌സ് റാക്കറ്റ് കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായവര്‍ നിരവധി കൊലപാതക കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News