ബഹ്റൈനിലെ പ്രമുഖ എഞ്ചനീയറും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ
ഡോ: കെ.ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം.
എഞ്ചിനീയർ എന്ന നിലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കണക്കിലെടുത്തും പ്രവാസി സാമൂഹിക മേഖലക്ക് നൽകിയ നിസ്തുലമായ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.
കെ. ജി ബാബുരാജിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പുരസ്കാരം നല്‍കി കെെരളി ടി വി അദ്ദേഹത്തെ ആദരിച്ചിരുന്നു.
കേരളത്തിലെ പ്രളയത്തിൽ ദുരിതസമയത്തും കോവിഡ് മഹാമാരിയെ തുടർന്ന് ദുരിത്തിലായവർക്കും സഹായങ്ങൾ നൽകിയിരുന്നു. വർഷങ്ങളോളമായി ബഹ്‌റൈനിലും നാട്ടിലുമായി നിരവധി സാമൂഹ്യ പ്രവർത്തനങ്ങളാണ് കെജി ബാബുരാജന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.
ഗ്ലോബൽ ഓർഗനൈസഷൻ പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ ബിസിനസ് “എക്സലൻസ് അവാർഡ് ” ബഹറിനിൽ നടന്ന ഗ്ലോബൽ കൺവെൻഷനിൽ വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ രാഹുലാ ഗാന്ധിയിൽ നിന്ന് ഏറ്റുവാങ്ങി. മറ്റു നിരവധി പുരസ്കാരങ്ങളും ഡോക്ടറേറ്റും ബാബുരാജനെ തേടിയെത്തിയിട്ടുണ്ട്.
തിരുവല്ലയിലെ കുറ്റൂർ ഗ്രാമത്തിൽ ഹിന്ദി അദ്ധ്യാപകനായിരുന്ന ദിവാകരന്റെയും ഭാരതിയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 29 നായിരുന്നു ബാബുരാജന്റെ ജനനം. 1980 സൗദി അറേബ്യയിലെ അൽഹോട്ടി കമ്പനിയിൽ എഞ്ചിനീയർ ആയി തുടക്കം.
കൂറ്റൻ കെട്ടിടങ്ങളോ പാലങ്ങളോ, മേൽപ്പാലങ്ങളോ എല്ലാം പരിമിതമായിരുന്നു കാലഘട്ടം. സൗദിയിലെ പാലങ്ങൾ, റോഡുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങളും കൂടാതെ സൗദി അരാംകോയുടെ വിവിധ പദ്ധതികളിലും ബാബുരാജൻ എന്ന നിർമാണ വിദഗ്‌ധന്റെ സാന്നിധ്യമുണ്ട്.
1981 ലാണ് ബാബുരാജൻ ബഹ്റൈനിലെത്തുന്നത്. കൊച്ചുരാജ്യമായ പവിഴദ്വീപിൽ എത്തിപ്പെടുന്നതോ വലിയൊരു ദൗത്യവുമായി . സൗദിയേയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കടൽപ്പാലനിർമാണം സൗദി ബഹ്‌റൈൻ കോസ്‌വേ. ഏകദേശം
32 കിലോമീറ്ററോളം നീളമുള്ള കടൽപ്പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കേണ്ട വസ്തുക്കൾ, പാലത്തിന്റെ അടിത്തറ നിർമാണം തുടങ്ങിയവയെല്ലാം നടന്നത് ബാബുരാജന്റെ മേൽനോട്ടത്തിലായിരുന്നു.
സൗദി ബഹ്‌റൈൻ കോസ്‌വേ പൂർത്തീകരണത്തിന് ശേഷം അൽഹോട്ടി കമ്പനിയിൽ നിന്നും മാറി സ്വതന്ത്രമായി ഖത്തർ – ബഹ്‌റൈൻ എന്നിവിടങ്ങളിൽ കൺസ്ട്രക്ഷൻ, കോൺട്രാക്ടിങ്, ക്വാളിറ്റി സർവ്വേ എന്നീ രംഗങ്ങളിൽ സേവനം നൽകുന്നതിനായി ക്യൂ.ഇ.എൽ എന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ നാല്പതോളം വർഷങ്ങളായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ഇന്നും തന്റേതായ സേവനരംഗത് സജീവമാണ്.
Get real time update about this post categories directly on your device, subscribe now.