ഡബ്ബിംങ് ആ‍ർട്ടിസ്റ്റും നടിയുമായിരുന്ന പാലാ തങ്കം അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടിയും ഡബ്ബിംങ്ങ് ആര്‍ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. 80 വയസായിരുന്നു.  പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു.

300 ലധികം സിനിമകളില്‍ അഭിനയിക്കുകയും അന്യഭാഷാ സിനിമകളടക്കം മുന്നൂറിലധികം സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത പ്രതിഭയായിരുന്നു.

ഭാസ്‌ക്കരൻ മാഷിന്റെ തുറക്കാത്ത വാതിൽ എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ഇന്നല്ലങ്കിൽ നാളെ, നിറകുടം, കലിയുഗം, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകുകയും ചെയ്തിരുന്നു. ബോബനും മോളിയും സിനിമയിൽ ബോബൻ, കൃഷ്ണാ ഗുരുവായൂരപ്പായിൽ ബേബി ശാലിനി എന്നിവർക്കു വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

ഡബ്ബിംങ് ആര്‍സ്റ്റ് ആയിരുന്ന മകള്‍ അമ്പിളി ക്യാന്‍സര്‍ ബാധിതയായാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News