‘വേണ്ട.. വേണ്ട.. പിസിയെ വേണ്ട’; പി സി ജോർജിനെ മുന്നണിയില്‍ തിരിച്ചെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം

ഈരാറ്റുപേട്ട: കടുത്ത വർഗീയ പരാമർശം നടത്തുന്ന പി.സി.ജോർജിനെ യു.ഡി.ഫിൽ എടുക്കന്ന വിഷയത്തിൽഎതിർപ്പുമായി പൂഞ്ഞാറിലെ കോൺഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങൾ രംഗത്ത്. പി.സി.ജോർജിനെ യു.ഡി.എഫിൽഎടുക്കരുതെന്ന് യു.ഡിഎഫ് മണ്ഡലം കമ്മിറ്റിപ്രമേയം പാസ്സാക്കി യോഗത്തിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എച്ച്.നൗഷാദ് അധ്യക്ഷത വഹിച്ചു.

2016ൽ യു.ഡി.എഫ് തുടർ ഭരണം നഷ്ടപ്പെടുത്തിയത് പി.സി.ജോർജിൻ്റെ തെറ്റായ പ്രചരണങ്ങളായിരുന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടി കാണിക്കുന്നു.യു ഡി.എഫ് മണ്ഡലം കമ്മറ്റി പ്രമേയം പാസാക്കിയതിന് പിന്നാലെ പി.സി.ജോർജിനെയുഡി.എഫിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ ഞായറാഴ്ച വൈകിട്ട് ഈരാറ്റുപേട്ടയില പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിൽ നഗരസഭാ കൗൺസിലന്മാരും ത്രിതല പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.

അഡ്വ.മുഹമ്മദ് ഇല്ല്യാസ്, കെ.സി.ജയിംസ്, ചാൾസ് ആൻറണി, പി.എച്ച്.നൗഷാദ്, എം.പി.സലീം, ലത്തീഫ് വെള്ളൂപ്പറമ്പിൽ, റസീം മുതുകാട്ടിൽ, സി റാജ് കണ്ടത്തിൽ, അമീൻപിട്ടയിൽ, റിയാസ് പ്ലാമൂട്ടിൽ,ഓ ബി യാഹ്യ, അഡ്വ.പീർ മുഹമ്മദ് ഖാൻ എന്നിവർ നേതൃത്വം നൽകി.

രാഷ്ട്രീയത്തിൽ യാതൊരു വിധ ധാർമ്മികതയും പുലർത്താത്ത പി സി ജോർജിനെ യു ഡി എഫിൽ എടുക്കേണ്ടതില്ലെന്നുംഎടുത്താൽ പൂഞ്ഞാറിലെ കോൺഗ്രസ് നേതാക്കളും ,പ്രവർത്തരും കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡൻറും മുൻ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാനുമായ നിസാർ കുർബാനി പറഞ്ഞു .നിസാര്‍ കുര്‍ബാനിയ്‌ക്കൊപ്പം ഈരാറ്റുപേട്ടയിലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിടുമെന്നും അറിയിച്ചിട്ടുണ്ട്.എല്ലാവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കും.

പ്രാദേശികമായുള്ള കടുത്ത എതിര്‍പ്പുകള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ യുഡിഫ് നേതാക്കൾ ഈ ആവിശ്യം ഉനയിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി, രമേഷ് ചെന്നിത്തല, പണക്കാട് തങ്ങൾ എന്നിവരെ കണ്ടു. ഈരാറ്റുപേട്ടയിലെ പൗര പ്രമുഖരുടെ എതിർപ്പ് പ്രകടിപ്പിച്ചുള്ള കത്തും നൽകി.

നേരത്തെ പൂഞ്ഞാറിലെകോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികൾ പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് എതിരെ രംഗത്തുവന്നിരുന്നു. ഏതാനും മാസം മുൻപ് പി സി ജോർജിനെ മുന്നണിയിൽ എടുക്കാനായി ചർച്ചയ്ക്കു വന്ന ജോസഫ് വാഴയ്ക്കനെ പൂഞ്ഞാറിൽ വച്ച് കോൺഗ്രസുകാർ തടഞ്ഞു വയ്ക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News