സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന്‍റെ അടിയിലേക്ക് വീണുപോയ സ്ത്രീ രക്ഷപെട്ടത് തലനാരിടയ്ക്ക്. മുംബൈയിലെ താനെ റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
റെയില്‍വേ പൊലീസാണ് അവസരോചിതമായ ഇടപെടലിലൂടെ സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണത്.
ഈ സമയം തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയില്‍വേ പൊലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ചാടിവീണ് സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അടുത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.
മരണമുഖത്തു നിന്ന് റെയില്‍വേ പൊലീസ് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം വെെറലാകുകയും ചെയ്തിട്ടുണ്ട്.
#WATCH | Two Railway Protection Force (RPF) personnel and a civilian rescue a woman at the Thane Railway Station, Maharashtra, from being swept under an oncoming train at a platform (9.1.2021) pic.twitter.com/D4YUQHigEr
— ANI (@ANI) January 10, 2021

Get real time update about this post categories directly on your device, subscribe now.