വിജയ വഴിയിൽ കൊമ്പന്മാർ

ഇന്ത്യൻ സൂപ്പർ ലീഗിലെ 54മത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജംഷദ്‌പൂർ എഫ് സിയെ (3-2) തോൽപിച്ചു. തില്ലക് മൈദാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആവേശകരമായ മത്സരം ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചു. തുടർച്ചയായ രണ്ട് തോൽവികൾക്കു ശേഷമാണ് ഐഎസ്എൽ പോരാട്ടത്തിൽ കേരളത്തിന്റെ മഞ്ഞപ്പട ജയിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സനു വേണ്ടി കോസ്റ്റ നമോയിനേസു, ജോർദാൻ മുറെ,എന്നിവരാണ് ഗോൾ നേടിയത്. ജംഷഡ്‌പൂരിനായി നെരിഞ്ചുസ് വാൽസ്‌കിസ് ഇരട്ട ഗോൾ നേടി.

കഴിഞ്ഞ കളികളിൽ കണ്ട ബ്ലാസ്റ്റേഴ്‌സ് ആയിരുന്നില്ല ഇന്ന് കളിക്കളത്തിൽ കണ്ടത്. മികച്ച അവസരങ്ങൾ സൃഷ്ടിച്ചിട്ടും അവസരങ്ങൾ ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്‌സ് പരാജയപെടുന്ന കാഴ്ച്ച ഇന്നും ആരാധകർക്കു നിരാശ സാമാനിച്ചു. എന്നാൽ 22ാം മിനുറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷം വന്നെത്തി. ഫെക്കുണ്ടോ പെരേരയുടെ ഫ്രീകിക്കിന് കോസ്റ്റയുടെ മികച്ച ഒരു ഗോൾ നേടി.

പക്ഷെ ആരാധകരെ നിരാശപ്പെടുത്തി 36ാം മിനുറ്റിൽ വാൽസ്കിസിലൂടെ ജാംഷഡ്പൂർ ഒപ്പമെത്തി.

കളിക്കിടെ പലതവണ കോച്ച് കിബു വികുനായും സംഘവും മാച്ച് റഫറിയുമായി കൊമ്പുകോർത്തു.
കിബു വികുനായ്ക്കും അസിസ്റ്റന്റ് കോച്ചിനും റഫറി മഞ്ഞ കാർഡ് കാട്ടി.

66ാം മിനുറ്റിൽ രണ്ടാം മഞ്ഞക്കാർഡുമായി ലാൽതുവാര പുറത്തായതോടെ കളി കൈവിടുമെന്ന് തോന്നിച്ചെങ്കിലും കൊമ്പന്മാർ കരുത്ത്ക്കാട്ടി. 79ാം മിനുറ്റിൽ ഫെക്കുണ്ടോ പെരേരയുടെ മുന്നേറ്റം സൃഷ്ഠിച്ച് രഹനേഷിന്‍റെ കൈകളിൽ തട്ടി ബോക്സിലേക്ക് വീണതോടെ മുറെ ഗോളാക്കി മാറ്റി. അതോടെ കുതിച്ചുയർന്ന ബ്ലാസ്റ്റേഴ്‌സ് 82ാം മിനുറ്റിൽ മൂന്നാംഗോളും നേടി. പെരേരയുടെ മുന്നേറ്റം രഹനേഷ് തടുത്തെങ്കിലും മുറെയുടെ കൃത്യമായ മുന്നേറ്റം കൊമ്പന്മാർക് മൂന്നാമത്തെ ഗോൾ സമാനിച്ചു.

84ാം മിനുട്ടിൽ വിൽകിൽസിലൂടെ ജാംഷഡ്പൂർ രണ്ടാംഗോൾ നേടി. അവസാന മിനുട്ടുകളിൽ ജാംഷഡ്പൂർന്റെ എല്ലാ അവസരങ്ങളും കൊമ്പന്മാർ തടഞ്ഞ് ബ്ലാസ്റ്റേഴ്സ് അർഹിച്ച ജയം കരസ്തമാക്കി. വരും മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിന്നു നിർണായകമാണ്. സീസണിൽ പത്തുകളികളിൽ നിന്നും ബ്ലാ്സറ്റേഴ്സിന്‍റെ രണ്ടാംജയമാണിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News