ശമ്പള പരിഷ്‌കരണം ഈ സർക്കാർ തന്നെ നടപ്പിലാക്കും: ധനമന്ത്രി തോമസ് ഐസക്

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനം പരിഷ്‌കരിക്കാനായി നിയോഗിച്ച ശമ്പള പരിഷ്‌കരണ റിപ്പോർട്ട്
ഉടന്‍ കെെമാറണമെന്ന് ആവശ്യപ്പെട്ടതായി ധനമന്ത്രി തോമസ് ഐസക്. ഈ സർക്കാർ തന്നെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന സൂചനയാണ് ധനമന്ത്രി നൽകുന്നത്.

“ശമ്പള പരിഷ്‌കരണ റിപ്പോർട്ട് ഉടൻ സർക്കാരിനു കെെമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനം തന്നെ നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സർക്കാർ തന്നെ അതു നടപ്പിലാക്കും,” മന്ത്രി പറഞ്ഞു.

സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 28,000 – 30,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സർവീസ് സംഘടനകൾ കമ്മിഷനു കത്തു നൽകിയിരുന്നു. നിലവിൽ 16,500 രൂപയാണു കുറഞ്ഞ ശമ്പളം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here