ചരിത്രത്തിലേക്ക് ഒരു ടേക്ക് ഓഫ്; ലോകത്തിലെ എറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാര്‍

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ ആകാശയാത്രാ ചരിത്രത്തില്‍ പുതിയൊരു ഏട് അടയാളപ്പെടുത്തുകയായിരുന്നു എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാര്‍.

സാന്‍ഫ്രാന്‍സിസ്‌കോ- ബംഗളൂരു വിമാനം ഉത്തരദ്രവുവത്തിന് മുകളിലൂടെ അറ്റ്‌ലാന്റിക് വഴിയിലൂടെ ലോകത്തിന്റെ മറ്റേ അറ്റത്തുള്ള കര്‍ണാടകയുടെ തലസ്ഥാനത്ത് എത്തുമ്പോള്‍ നാലുപേരടങ്ങുന്ന എയര്‍ ഇന്ത്യയുടെ വനിതാ ക്രൂ സേഫായി ലാന്‍ഡ് ചെയ്തത് പുതിയൊരു ചരിത്രത്തിലേക്ക്. ചരിത്രത്തിലെ എറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാതയില്‍ വിമാനം പറത്തുന്ന് ആദ്യ വനിതാ പൈലറ്റുമാര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ പാപ്പഗരി തന്‍മയി, ക്യാപ്റ്റന്‍ അകന്‍ഷ സോനവെയര്‍, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നിവരാണ്് കോക്പിറ്റില്‍ ഈ ചരിത്രയാത്രയെ നിയന്ത്രിച്ചത്.

‘എയര്‍ ഇന്ത്യയുടെ വനിതാ ശക്തി ലോകമെമ്പാടും പറക്കുന്നു,” കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് പുരി ട്വിറ്ററില്‍ കുറിച്ചു.

ലോകത്തിലെ എറ്റവും ദൈര്‍ഘ്യമേറിയ നേരിട്ടുള്ള വാണിജ്യ യാത്രാ വിമാനപാതയാണ് ഇത്. 17 മണിക്കൂറെടുത്താണ് എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം ഈ ചരിത്രയാത്ര പൂര്‍ത്തിയാക്കിയത്. സാന്‍ഫ്രാന്‍സിസ്‌കോയും ബംഗളൂരുവും തമ്മില്‍ 13.5 മണിക്കൂറിന്റെ സമയ വ്യത്യാസമുണ്ട്. ലോകത്തിന്റെ എതിര്‍ വശങ്ങളിലുള്ള രണ്ട് നഗരങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ദൂരം 13993 കിലോമീറ്ററാണ് എന്നാല്‍ വനിതാ പൈലറ്റുമാര്‍ താണ്ടിയത് 16000 കിലോമീറ്ററാണ്. ലോകത്തിലെ എറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാതയുടെ ഉദ്ഘാടന യാത്രയായിരുന്നു വനിതാ പൈലറ്റുമാര്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8 30 ന് പുറപ്പെട്ട് വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 3 45 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.\

Captain Zoya Aggarwal

ചരിത്രയാത്രയില്‍ വിമാനം പറത്തിയ ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍ 8000 മണിക്കൂറിലധികം പറക്കല്‍ അനുഭവവും പത്ത് വര്‍ഷത്തില്‍ അധികം ബി 777 വിമാനത്തില്‍ കമാന്‍ഡ് പരിചയവും 2500 ല്‍ കൂടുതല്‍ പറക്കല്‍ സമയവുമുള്ള പൈലറ്റാണ്.

8 ഫസ്റ്റ് ക്ലാസ്, 35 ബിസിനസ് ക്ലാസ്, 195 ഇക്കോണമി ക്ലാസ് കോണ്‍ഫിഗറേഷന് പുറമെ നാല് കോക്ക്പിറ്റും 12 ക്യാബിന്‍ ക്രൂവും ഉള്‍പ്പെടെ 238 സീറ്റുകളുള്ള ബോയിംഗ് 777-200 എല്‍ആര്‍ വിമാനം വിടി എഎല്‍ജി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News