രാജന്‍റെയും അമ്പിളിയുടെയും മക്കള്‍ക്ക് ലൈഫ് മിഷന്‍റെ കരുതലില്‍ വീടൊരുങ്ങും

തര്‍ക്ക ഭൂമിയിലെ വീട് ഒ‍ഴിപ്പിക്കുന്നത് ചെറുക്കാന്‍ സ്വയം തീകൊളിത്തിയതിനിടെ അബന്ധത്തില്‍ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിന്‍കരയിലെ രാജന്‍ അമ്പിളി ദമ്പതിമാരുടെ മക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കും.

പത്ത് ലക്ഷം രൂപ ചിവലിലാണ് വീട് നിര്‍മാണം. ലൈഫ്​ പദ്ധതിയില്‍ മുന്‍ഗണന ക്രമത്തില്‍ വീട്​ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്​. ഇതിന്​ തദ്ദേശ സ്വയംഭരണ വകുപ്പ്​ ഉത്തരവും​ പുറപ്പെടുവിച്ചു.

ഡിസംബര്‍ 31ന്​ ചേര്‍ന്ന മന്ത്രിസഭായോഗം അനാഥരായ രാഹുലിനും രഞ്​ജിത്തിനും സ്ഥലവും വീടും ധനസഹായവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ തീരുമാനിച്ചിരുന്നു.

അതേസമയം, തര്‍ക്കവസ്​തു പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ്​ തഹസില്‍ദാര്‍ കലക്​ടര്‍ക്ക്​ കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്​. ഭൂമി വസന്തയുടേതാണെന്ന്​ അതിയന്നൂര്‍ വില്ലേജ്​ ഓഫിസും സ്ഥിരീകരിച്ചു.

വസന്തയില്‍നിന്ന്​ ഭൂമി വാങ്ങി കൈമാറാന്‍ ബോബി ചെമ്മണ്ണൂര്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മതിയെന്ന്​ പറഞ്ഞ്​ രാജന്‍റെയും അമ്പിളിയുടെയും മക്കള്‍ നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News