പുനര്‍ഗേഹം പദ്ധതിയില്‍ അപകടമേഖലയില്‍ താമസിക്കുന്ന 168 കുടുംബത്തിന് കൂടി ഫ്ലാറ്റ്

പുനര്‍ഗേഹം പദ്ധതിയില്‍പ്പെടുത്തി കടല്‍ത്തീരത്ത് അപകട സാധ്യാത മേഖലയില്‍ താമസിക്കുന്ന 168 മത്സ്യത്തൊ‍ഴിലാളി കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ആലപ്പു‍ഴ മണ്ണംപുറത്താണ് ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. പദ്ധതിക്ക് 16.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

മണ്ണംപുറത്ത് 200 മത്സ്യത്തൊഴിലാളി കുടുംബത്തിന് വ്യക്തിഗത ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനായി 68.49 കോടി രൂപ അനുവദിച്ചിരുന്നു. റവന്യു വകുപ്പ് കൈമാറിയ 3.48 ഏക്കറിലാണ് ഫ്ളാറ്റ് നിര്‍മിക്കുന്നത്.

സര്‍വേയില്‍ 200 ഫ്ളാറ്റിനു പുറമെ 168 എണ്ണംകൂടി നിര്‍മിക്കാമെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ഫ്ളാറ്റുകള്‍ക്ക് തുക അനുവദിച്ചത്.

10 ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ് ഓരോ ഫ്ളാറ്റും. 1798 മത്സ്യത്തൊഴിലാളി കുടുംബത്തിനാണ് പുനര്‍ഗേഹം പദ്ധതിയില്‍ സുരക്ഷിത ഭവനമൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News