ക്രിക്കറ്റ് കരിയറിലെ പുതിയ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ ശ്രീശാന്ത്

ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് തിരിച്ചെത്തി കരിയറിന്‍റെ ഇന്നിംഗ്സിന് ഓപ്പണിംഗ് നല്‍കാന്‍ ഇന്ത്യന്‍ പേസറായ മലയാളി എസ് ശ്രീശാന്ത്. ഐപിഎല്ലിലെ ഒത്തുകളി വിവാദവും വിലക്കും ചേര്‍ന്ന് ഏ‍ഴുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശ്രീശാന്തിന്‍റെ ക്രിക്കറ്റ് കരിയറില്‍ ഇടവേള വീണത്.

കൊവിഡിന് ശേഷം നടക്കുന്ന ആദ്യ ആഭ്യന്തര ടൂര്‍ണമെന്‍റായ സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫിയിലൂടെയാണ് ശ്രീയുടെ തിരിച്ചുവരവ്. ഇന്നലെ ആറു വേദികളിലായി ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇന്ന് പുതുച്ചേരിയാണ് കേരളത്തിന്റെ എതിരാളികള്‍.

ഇന്ത്യന്‍ ടീമിനൊപ്പം ആസ്ട്രേലിയന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. ​സ​ച്ചി​ന്‍​ ​ബേ​ബിയാണ്​ ​വൈ​സ് ​ക്യാ​പ്റ്റന്‍.​ വ​ത്സ​ല്‍​ ​ഗോ​വി​ന്ദ്,​ശ്രീ​രൂ​പ്,​പി.​കെ​ ​മി​ഥു​ന്‍,​രോ​ജി​ത്ത് ​എ​ന്നി​ങ്ങ​നെ​ ​നാ​ലു​പു​തു​മു​ഖ​ങ്ങ​ളെ​യും​ ​ടീ​മി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി കളിക്കുമ്പോള്‍ 2013 ലാണ് സ്പോട്ട് ഫിക്സിംഗില്‍ കുടുങ്ങി ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ലഭിക്കുന്നത്.ഡ​ല്‍​ഹി​ ​പൊ​ലീ​സി​ന്‍റെ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​കോ​ട​തി​യി​ല്‍​ ​പോ​രാ​ടി​ ​കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​ ​ശ്രീ​ശാ​ന്ത് ​ബി.​സി.​സി.​ഐ​ ​ഓം​ബു​ഡ്സ്മാ​ന് ​അ​പ്പീ​ല്‍​ ​ന​ല്‍​കി​യാ​ണ് ​വി​ല​ക്ക് ​ഏ​ഴു​വ​ര്‍​ഷ​മാ​യി​ ​കു​റ​പ്പി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​റി​ലാ​ണ് ​ഈ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​ത്.​

ടീ​മി​ലെ​ ​മ​റ്റ് ​അം​ഗ​ങ്ങ​ള്‍​ ​:​ ​

റോ​ബി​ന്‍​ ​ഉ​ത്ത​പ്പ,​ജ​ല​ജ് ​സ​ക്സേ​ന,​വി​ഷ്ണു​ ​വി​നോ​ദ്,​സ​ല്‍​മാ​ന്‍​ ​നി​സാ​ര്‍,​ബേ​സി​ല്‍​ ​ത​മ്ബി,​നി​തീ​ഷ് ​എം.​ഡി,​കെ.​എം​ ​ആ​സി​ഫ്,​അ​ക്ഷ​യ് ​ച​ന്ദ്ര​ന്‍,​അ​ഭി​ഷേ​ക് ​മോ​ഹ​ന്‍,​വി​നൂ​പ് ​മ​നോ​ഹ​ര​ന്‍,​ ​മു​ഹ​മ്മ​ദ് ​അ​സ്ഹ​റു​ദ്ദീ​ന്‍,​രോ​ഹ​ന്‍​ ​കു​ന്നു​മ്മ​ല്‍,​എ​സ്.​ ​മി​ഥു​ന്‍.​ ​കോ​ച്ച്‌ ​:​ ​ടി​നു​ ​യോ​ഹ​ന്നാന്‍

ലോ​ക്ക്ഡൗ​ണി​ന് ​ശേ​ഷം​ ​ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ ​ആ​ദ്യ ആഭ്യന്തര​ ​ക്രി​ക്കറ്റ് ടൂ​ര്‍​ണ​മെ​ന്റാ​ണ് ​മു​ഷ്താ​ഖ് ​അ​ലി​ ​ട്രോ​ഫി. ​മും​ബ​യ്(ജനുവരി 13​),​ഡ​ല്‍​ഹി​(15​),​ആ​ന്ധ്ര​(17​),​ഹ​രി​യാ​ന​(19​)​ ​എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേരളത്തിന്റെ ​മ​റ്റ് ​മ​ത്സ​ര​ങ്ങ​ള്‍.​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News