രാജ്യ തലസ്ഥാനത്തെ കർഷക പ്രക്ഷോഭത്തിൽ പങ്ക് ചേന്നതിനായി കേരളത്തിൽ നിന്നുള്ള കർഷക റാലി ദില്ലിയിലേക്ക് പുറപ്പെട്ടു.വിവിധ ജില്ലകളിൽ നിന്നുള്ള 500 പേർ പങ്കെടുക്കുന്ന വാഹന റാലി കണ്ണൂരിൽ കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു.റാലി 14 ന് സമരകേന്ദ്രമായ ഷാജഹാൻപൂരിൽ എത്തിച്ചേവരും.
കണ്ണൂരിന്റെ ആവേശകരമായ സ്വീകരണവും അഭിവാദ്യങ്ങളും ഏറ്റു വാങ്ങിയാണ് കേരളത്തിലെ കർഷക പോരാളികൾ ഐതിഹാസിക സമരത്തിനായി പുറപ്പെട്ടത്.വാഹന റാലി പതിനാലാം തീയ്യതി സമര കേന്ദ്രമായ ഷാജഹാൻപൂരിൽ എത്തിച്ചേരും.തുടർന്ന് അനിശ്ചിതകാല രാപ്പകൽ സമരത്തിന്റെ ഭാഗമാകും.കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള കർഷക റാലി ഫ്ലാഗ് ഓഫ് ചെയ്തു.സുപ്രിം കോടതി തീർപ്പ് കല്പിക്കേണ്ട വിഷയമല്ല കർഷക പ്രശ്‌നമെന്ന് എസ് ആർ പി വ്യക്തമാക്കി.

കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്താണ് റാലി നയിക്കുന്നത്.ആവശ്യങ്ങൾ നേടിയെടുക്കും വരെയും കർഷകർ സഹന സമരം തുടരുമെന്ന് കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രെട്ടറി കെ കെ രാഗേഷ് എം പി പറഞ്ഞു.
500 പേർ ഉൾപ്പെടുന്ന രണ്ടാമത്തെ സംഘം ജനുവരി 21 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് 24 ന് ഷജഹാൻപൂരിൽ എത്തും.കണ്ണൂരിൽ നടന്ന പരിപാടിയിൽ സി പി ഐ എം ജില്ലാ സെക്രെട്ടറി എം വി ജയരാജൻ,സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ,കർഷക സംഘം സംസ്ഥാന സെക്രെട്ടറി കെ എൻ ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Get real time update about this post categories directly on your device, subscribe now.