കുണ്ടന്നൂര്‍ മേല്‍പ്പാലത്തിലൂടെയുള്ള രാത്രിയാത്രാ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ദ്രജിത്ത്

എറണാകുളത്തിന്‍റെ യാത്രാക്ലേശത്തിന് പരിഹാരമെന്നോണം സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച വൈറ്റില- കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ക‍ഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

ഉദ്ഘാടന ശേഷം നിരവധി പേര്‍ പാലത്തിലൂടെയുള്ള ആദ്യയാത്രയിലെ അനുഭവങ്ങളും ചിത്രങ്ങളും പങ്കുവച്ചിരുന്നു.

നടന്‍ ഇന്ദ്രജിത്തും കുണ്ടന്നൂര്‍ പാലത്തിലൂടെയുള്ള ആദ്യയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചു. മകള്‍ പ്രാര്‍ഥനയും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും ചിത്രത്തിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ചയാണ് പുതുക്കിപണിത വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

മേല്‍പാലങ്ങള്‍ തുറന്നതോടെ കുണ്ടന്നൂര്‍-വൈറ്റില യാത്ര എളുപ്പമായി. മേല്‍പാലങ്ങള്‍ തുറക്കുന്നതിനു മുന്‍പു കുണ്ടന്നൂരില്‍ നിന്നു വൈറ്റില വരെ 5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 14 മിനിറ്റു വേണ്ടി വന്നപ്പോള്‍ പുതിയ മേല്‍പാലങ്ങളിലൂടെ 5 മിനിറ്റു കൊണ്ട് ഈ ദൂരം പിന്നിടാന്‍ കഴിഞ്ഞുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News