
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംഘട്ട നൂറ് ദിന പദ്ധതികളില്‍ പ്രഖ്യാപിക്കപ്പെട്ടവയില്‍ ഒന്നായിരുന്നു തോട്ടം തൊഴിലാളികള്‍ക്ക് അടച്ചുറപ്പുള്ള വീട് എന്ന വാഗ്ദനം ഈ വാഗ്ദാനം നിറവേറുന്നു.
ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മാണം നടക്കുന്നത്. വയനാട്ടിലെ ഭവനരഹിതരായ നൂറുപേര്‍ക്കാണ് ബിവറേജസ് കോര്‍പറേഷന്‍ ലൈഫ്മിഷന്റെ ഭാഗമായി വീട് നിര്‍മിച്ച് നല്‍കുക.
നാല് കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന വീടുകളുടെ പൂര്‍ത്തീകരണത്തിന് ശേഷം ബിവറേജസ് കോര്‍പറേഷന്‍ ലൈഫ്മിഷന് കൈമാറും. ഭവനനിര്‍മാണത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരിയില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here