ആധാര്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ച 2018 ലെ ഭരണഘടനാബെഞ്ചിന്റെ വിധിക്ക്‌ എതിരായ പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും.

ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ഭൂഷൺ, എസ്‌ അബ്‌ദുൾനസീർ, ഭൂഷൺ ഗവായ്‌ എന്നിവർ അംഗങ്ങളായ ഭരണഘടനാബെഞ്ച്‌ തിങ്കളാഴ്‌ച പകൽ 1.30ന്‌ പുനഃപരിശോധനാ ഹർജികൾ ചേംബറിൽ പരിഗണിക്കും.

2018 സെപ്‌തംബറിൽ ചീഫ് ‌ജസ്‌റ്റിസായിരുന്ന ദീപക്‌മിശ്ര നേതൃത്വം നൽകിയിരുന്ന അഞ്ചംഗബെഞ്ചാണ്‌ 4:1 ഭൂരിപക്ഷത്തിൽ ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ചത്‌.

ഈ ബെഞ്ചിൽ അംഗമായിരുന്ന ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ആധാർ ഭരണഘടനാവിരുദ്ധമാണെന്ന ഭിന്നവിധി പുറപ്പെടുവിച്ചു. 2018ലെ സുപ്രീംകോടതി ഉത്തരവിന്‌ എതിരെ കോൺഗ്രസ്‌ നേതാവ്‌ ജയറാംരമേശ്‌ ഉൾപ്പെടെയുള്ളവരാണ്‌ പുനഃപരിശോധനാഹർജി നൽകിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here