
2020ൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ. അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടി അഞ്ചാം പാതിര 2020ലെ ആദ്യ മലയാള ബ്ലോക്ക്‌ബസ്റ്റർ ചിത്രമായി മാറുകയും ചെയ്‌തു. അഞ്ചാം പാതിര റിലീസ് ചെയ്ത് ഒരു വര്‍ഷം പൂർത്തിയായ സന്ദർപ്പത്തിലാണ് ആറാം പാതിരാ എന്നു പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ സംവിധായകൻ പുറത്തുവിട്ടത്.
“അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു” എന്ന ക്യാപ്ഷനോട് കൂടിയാണ് മിഥുൻ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽമീഡിയ വഴിയാണു പുറത്തുവിട്ടത് . അഞ്ചാം പാതിരായുടെ അതെ ടീം തന്നെയാണ് ആറാം പാതിരക്കു പിന്നിലും.
മലയാളി മനസു കിഴടക്കിയ ക്രൈം ത്രില്ലെർ ചിത്രമായിരുന്നു അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബൻ,ശ്രീനാഥ് ഭാസി, ഷറഫുദീന്‍, ജിനു ജോസഫ്, ഹരികൃഷ്ണന്‍, ഉണ്ണിമായ, രമ്യ നമ്പീശന്‍, അഭിരാം, ജാഫര്‍ ഇടുക്കി, മാത്യു തോമസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here