കര്‍ഷക നിയമം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; നിയമം തല്‍ക്കാലം നടപ്പിലാക്കരുതെന്ന് കോടതി

കര്‍ഷക ബില്‍ ചര്‍ച്ചയില്‍ സുപ്രീംകോടതിക്ക് അതൃപ്തി നിയമം തല്‍ക്കാലത്തേക്ക് നടപ്പിലാക്കരുതെന്നും കോടതി ഇടപെടുമെന്നും സുപ്രീംകോടതി.

കാര്‍ഷിക വിരുദ്ധ നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം. കര്‍ഷക വിരുദ്ധമായ ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന് എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച കോടതി നിയമം തല്‍ക്കാലത്തേക്ക് നടപ്പിലാക്കരുതെന്നും അല്ലാത്തപക്ഷം കോടതിക്ക് ഇടപെടേണ്ടിവരുമെന്നും അറിയിച്ചു.

നിയമത്തില്‍ പല സംസ്ഥാനങ്ങളും അതൃപ്തി അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞ കോടതി കര്‍ഷകരുമായി നടത്തുന്ന സമവായ ചര്‍ച്ചയിലും അതൃപ്തി അറിയിച്ചു.

കേന്ദ്രത്തിന്‍റെ നടപടികള്‍ നിരാശപ്പെടുത്തുന്നുവെന്നും ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്‍റെ ജനവിരുദ്ധ-കര്‍ഷക വിരുദ്ധ നിലപാടിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്നും ലഭിച്ചതെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News