വാളയാര്‍ കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ കേസ് സിബിഐക്ക് വിടന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കേസിന്‍റെ തുടക്കം മുതല്‍ ശക്തമായ നിലപാടാണ് ഇടതുപക്ഷം ഈ വിഷയത്തില്‍ സ്വീകരിച്ചിരുന്നത്.

സംഭവം നടക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ സഭയില്‍ കേസന്വേഷൾണത്തില്‍ വന്ന വീ‍ഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

കേസ് സിബിഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തില്‍ പൊലീസിന് സംഭവിച്ച വീ‍ഴ്ച തുറന്നുകാട്ടിക്കൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ ഇടപെടലുകള്‍ നടത്തിയത്.

ഇതിന്‍റെ ഫലമായി പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടി കോടതി സ്റ്റേ ചെയ്യുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും. കേസില്‍ എല്ലാവിധ പിന്‍തുണയും നേരത്തെ തന്നെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ നിന്നും വ്യക്തമാക്കുന്നത് നേരത്തെ നടന്ന അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നതാണെന്നും അന്വേഷണം അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News