സുബി സുരേഷ് ഒളിച്ചോടിയെന്നും വരന്‍ നസീര്‍ സംക്രാന്തിയാണെന്നും വാര്‍ത്തകള്‍ വ്ന്നിരുന്നു. കഴുത്തില്‍ പൂമാലയണിഞ്ഞ് നവവധൂവരന്‍മാരായി നില്‍ക്കുന്ന സുബി സുരേഷിന്റേയും നസീര്‍ സംക്രാന്തിയുടേയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
കൈരളി ടിവിയില്‍ പുതിയതായി ആരംഭിക്കുന്ന ഹാസ്യപരിപാടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത് . ഒളിച്ചോടിയെന്ന വീഡിയോ സത്യമാണെന്ന് കരുതി നിരവധി പേര്‍ സുബിയെയും നസീറിനെയും വിളിച്ചിരുന്നു.
എല്ലാ സംശയങ്ങൾക്കും ഉത്തരം ഇന്ന് രാത്രി 8 മണിക്ക് കൈരളി ടി വി യിലൂടെ സുബിയും നസീർ സംക്രാന്തിയും നൽകും.ഇരുവരും ചേർന്നൊരാക്കുന്ന ചിരിയുടെ ഉത്സവമേളം കോമഡി തില്ലാന ഇന്ന് ആരംഭിക്കുന്നു.
ഓരോ ദിവസവും വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും സുബിയും നസീർ സംക്രാന്തിയും എത്തുന്നത് .ഡ്രാക്കുളയും,കറുത്തമ്മയും ,ഭൂതവും,വൈശാലിയും ,ബാഹുബലിയും,ശകുന്തളയുമൊക്കെയായി ഇരുവരും പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന കോമഡി തില്ലാന തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 മണി

Get real time update about this post categories directly on your device, subscribe now.