എല്ലാ വീടുകളിലും കുടിവെള്ളം എത്തുന്ന  നിയമസഭ മണ്ഡലമായി മാറി കല്യാശ്ശേരി

എല്ലാ വീടുകളിലും കുടിവെള്ളം എത്തുന്ന  നിയമസഭ മണ്ഡലമായി മാറുകയാണ് കല്യാശ്ശേരി.രൂക്ഷമായ ശുദ്ധ ജല ക്ഷാമം നേരിട്ടിരുന്ന എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ദൗത്യമാണ് ടി വി രാജേഷ് എം എൽ എ യുടെ നേതൃത്വത്തിൽ വിജയം കണ്ടത്.

കുടിവെള്ളതിനായുള്ള തലമുറകളുടെ കാത്തിരിപ്പാണ് ഇതോടെ സഫലമായത്. ഉപ്പുവെള്ളം കയറുന്ന തീരദേശ മേഖലയും രൂക്ഷമായ വരൾച്ച നേരിടുന്ന ചെങ്കൽ കുന്നുകൾ ഉൾപ്പെട്ട പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് കല്യാശ്ശേരി മണ്ഡലം.

കല്യാശ്ശേരിയിലെ കുടിവെള്ള ക്ഷാമത്തിന് വേനൽകാലമെന്നോ മഴക്കാലമെന്നോ വേർതിരിവ് ഉണ്ടായിരുന്നില്ല. തൊണ്ട നനയ്ക്കാൻ ശുദ്ധ ജലം കിട്ടാതെ മനുഷ്യരും ജീവജലങ്ങളും വലഞ്ഞിരുന്ന ആ കാലം ഇനിയില്ല.

അസാധ്യമെന്ന് കരുതിയിരുന്ന സമ്പൂർണ ശുദ്ധജല വിതരണം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ടി വി രാജേഷ് എം എൽ എ. ഈ വർഷം ആവസാനത്തോടെ മണ്ഡലത്തിലെ 47000 വീടുകളിൽ കുടിവെള്ളം എത്തിക്കാനുള്ള പ്രവർത്തികളാണ് പുരോഗമിക്കുന്നത്.

കിഫ്ബി,ജലജീവൻ മിഷൻ,നബാർഡ്,ബജറ്റ് ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി 260 കോടി രൂപയാണ് കുടിവെള്ള പദ്ധതിക്കായി ചിലവഴിക്കുന്നത്.ശുദ്ധജലത്തിന് വേണ്ടിയുള്ള തലമുറകളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്.

ശ്രീസ്ഥയിലും എടാട്ടും എട്ടര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ശുദ്ധ ജലം എല്ലാ വീടുകളിലും എത്തുമ്പോൾ വികസന കാര്യത്തിൽ മുന്നിലുള്ള കല്യാശ്ശേരി മറ്റൊരു ചരിത്രം കൂടിയാണ് കുറിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News