പറഞ്ഞ വാഗ്ദാനങ്ങൾ എല്ലാ പാലിച്ച് ജന ഹൃദയങ്ങളിൽ ഇടം നേടി വി ജോയ് എം എൽ എ

പറഞ്ഞ വാഗ്ദാനങ്ങൾ എല്ലാ പാലിച്ച് ജന ഹൃദയങ്ങളിൽ ഇടം നേടിയിരിക്കയാണ് വി ജോയ് എം എൽ എ. 800 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വർക്കല മണ്ഡലത്തിൽ എം എൽ യുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ വർക്കലമണ്ഡലത്തിൽ നടപ്പാക്കിയെങ്കിലും ആരോഗ്യ വിദ്യാഭ്യാസം മേഖലകൾക്കാണ് എം എൽ എ കൂടുതൽ പ്രാധാന്യം നൽകിയത്.

ലോക ഭൂപടത്തിൽ ഇടന്നേടിയ സർക്കാരിന്‍റെ ഉടമസ്ഥതയിൽ 19കോടി രൂപ ചെലവിൽ പണിതീർത്ത ഇന്ത്യയയിലെ ആദ്യത്തെ പെർഫോമിംഗ് ആർട്സ് സെന്‍റ്ർ വർക്കലയിലെ ടൂറിസം മേഖലക്ക് പുത്തൽ പ്രതീക്ഷയാണ്.

മാത്രമല്ല റിംഗ് റോഡുകളും പണിയാനും മണ്ഡലത്തിലെ പ്രാധമികാരോഗ്യകേന്ദ്രങ്ങൾ എല്ലാം കുടുംബാരോഗ്യയ കേന്ദ്രങ്ങൾ ആക്കാനും എം എൽ എ എ ശ്രദ്ധനൽകി.

39കോടി രൂപ ചെലവിൽ മണ്ഡലത്തിന്‍റെ ഹൃദയഭാഗത്ത് അന്താരാഷ്ട്രസ്റ്റേഡിയത്തിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതെല്ലാം മണ്ഡലത്തിലെ വികസനകാ‍ഴ്ചകളിൽ ചിലത് മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News