കൊവിഡിനെയും പക്ഷിപ്പനിയെയും നേരിടുന്ന കേരളത്തിന്‍റെ രീതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്; തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തിലും പക്ഷിപ്പനി നിയന്ത്രണത്തിലും തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം. കേരളത്തിന്‍റെ പ്രതിരോധം മികച്ചതെന്നും സംഘം വിലയിരുത്തി. കൊവിഡിൽ കുത്തനെയുള്ള വർദ്ധനവും മരണനിരക്കും പിടിച്ചുനിർത്താൻ സാധിച്ചത് സംസ്ഥാനത്തിന്‍റെ നേട്ടമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

എറണാകുളം ആലപ്പു‍ഴ കോട്ടയം ജില്ലകളിലെത്തിയ നോഡൽ ഒാഫീസർ ഡോ. മിനാ ജാലൻ, എംസിഡിസി ഡയറക്ടർ ഡോ. എസ് കെ സിംഗ് എന്നിവരടങ്ങുന്ന കേന്ദ്രസംഘം സംസ്ഥാനത്തെ കൊവിഡ് പ്രതിരോധവും പക്ഷിപ്പനി സാഹചര്യവും വിലയിരുത്തി.

കേരളത്തിന്‍റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് സംഘം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

കൊവിഡിനെയും പക്ഷിപ്പനിയെയും നേരിടുന്ന കേരളത്തിന്‍റെ രീതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. കേരളത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്. പക്ഷിപ്പനിയിൽ നിരീക്ഷണം 3 മാസത്തെയ്ക്ക് കൂടി തുടരും.

കൊവിഡ് പ്രതിരോധത്തിൽ കേരളം തുടക്കം മുതൽ ശാസ്ത്രീയ മാർഗമാണ് സ്വീകരിച്ചത്. കേരളത്തിന്‍റെ വിജയം കൊവിഡിന്‍റെ കുത്തനെയുള്ള വർദ്ധനവ് തടയാൻ സാധിച്ചതും മരണനിരക്ക് പിടിച്ചു നിർത്താൻ സാധിച്ചുവെന്നതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോൾ കേസുകൾ കൂടുന്നത് അസ്വാഭാവികമല്ല. വലിയ വർദ്ധനവ് ഉണ്ടാകേണ്ട ഇടത്താണ് കേസുകളിൽ സമതല വർദ്ധനവ് ഉണ്ടാകുന്നത്. വാക്സിനേഷൻ ആരംഭിക്കുമ്പോൾ കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കേരളത്തിന് സാധിക്കും.

വാക്സിൻ കൃത്യമായി എത്തും എന്ന് കേന്ദ്ര സംഘം ഉറപ്പ് നൽകി. സംസ്ഥാനത്ത് വാക്സിനേഷൻ വിജയകരമാകുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News