കർഷകരില്‍ രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തരവദി? കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

കാർഷിക നിയമങ്ങൾ മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകി സുപ്രിംകോടതി. കർഷകരുടെ രക്തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തരവദിയെന്നും ചോദിച്ച കോടതി കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു.

സമതി രൂപീകരിക്കുമെന്നും കോടതി അറിയിച്ചു. അതേ സമയം സമരം അവസാനിപ്പിക്കാൻ നിർദേശം നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കർഷകപ്രക്ഷോഭം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കത്തിൽ അതിരൂക്ഷ വിമർശനമാണ് കോടതി കേന്ദ്രസർക്കാറിനെതിരെ ഉന്നയിച്ചത്.

എന്ത് തരത്തിലുള്ള സമവായചർച്ചയാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ചോദിച്ച കോടതി കർഷകരുടെ രക്‌തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തവാദിയെന്ന ചോദ്യവും ഉനയിച്ച കോടതി നിയമങ്ങൾ റദ്ദാക്കുന്നില്ലെങ്കിൽ കോടതി തന്നെ നിയമങ്ങൾ മരവിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകി.

എന്നാൽ കോടതിക്ക് നിയമങ്ങൾ മരവിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാറിന് വേണ്ടി അറ്റോർണി ജനറൽ സ്വീകരിച്ചത്. എന്തുവിലകൊടുത്തും നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നിർബന്ധം പിടിക്കുന്നതെന്തിനിന്നും കോടതി ചോദിച്ചു.

അതേ സമയം ഒരു വിധഗദ്ഗ സമതി രൂപികരിക്കാമെന്നും സമിതിയുടെ മുന്നിൽ കർഷകർ അവരുടെ പ്രശങ്ങൾ അവതരിപ്പിക്കട്ടെ എന്നുമാണ് കോടതി നിലപാടു. അതുവരെ നിയമങ്ങൾ നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

അതേ സമയം നിയമങ്ങൾ മരവിപ്പിക്കുന്നതും നിയമങ്ങൾ നടപ്പിലാക്കുന്നത് മരവിപ്പിക്കുന്നതും ഫലത്തിൽ ഒന്നുതന്നെയെന്ന് ചൂണ്ടിക്കാട്ടിയ അറ്റോർണി ജനറൽ അത്തരം നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കരുതെന്നും.

നിരവധി കർഷകർ നിയമത്തെ അനുകൂലിക്കുന്നവരെന്നും വാദമുയർത്തി. തിടുക്കത്തിൽ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന കേന്ദ്രവാദവും തള്ളിക്കളഞ്ഞ കോടതി ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News