പാലക്കാട് നഗസഭയില്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച് വീണ്ടും പ്രകോപനം

ജയ്ശ്രീറാം ഫ്‌ലെക്‌സുയര്‍ത്തി വിവാദത്തിലായ പാലക്കാട് നഗസഭയില്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച് വീണ്ടും പ്രകോപനം. നഗരസഭാ വളപ്പിലെ ഗാന്ധിപ്രതിമയിലാണ് ബിജെപിയുടെ കൊടി പുതപ്പിച്ചത്. ഗാന്ധിജിയെ അപമാനിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു.

നഗസഭയിലെ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പായിരുന്നു തിങ്കളാഴ്ച. ഇതിനിടെയാണ് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ പതാക പുതപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ഗാന്ധി പ്രതിമയുടെ കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു ബിജെപി പതാക. ഇതേ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.

ഡിവൈഎഫ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി ഗാന്ധി പ്രതിമയ്ക്ക് ചുറ്റും സംരക്ഷണ വലയം തീര്‍ത്തു. ഗാന്ധിജിയുടെ ചിത്രങ്ങളുമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, യുഡിഎഫ് കൗണ്‍സിലര്‍മാരും യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തി.

അതേ സമയം സംഭവവുമായി ബന്ധമില്ലെന്നാണ് ബിജെപിയുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സൗത്ത് പോലീസ് അന്വേഷണമാരംഭിച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. നഗസഭയില്‍ വോട്ടെണ്ണല്‍ ദിവസം ജയ്ശ്രീറാം ഫെക്‌സുയര്‍ത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ജയ്ശ്രീറാം ഫെക്‌സ് വിവാദത്തില്‍ ദേശീയ പതാകയുയര്‍ത്തി ഡിവൈഎഫ് പ്രവര്‍ത്തകരും ഇടത് കൗണ്‍സിലര്‍മാരും പ്രതിഷേധിച്ചിരുന്നു. വിവാദമായ ഫ്‌ലെക്‌സ് വിവാദത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഗാന്ധി പ്രതിമയില്‍ ബിജെപി പതാത പുതപ്പിച്ച് വീണ്ടും
പ്രകോപനമുണ്ടാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here