‘അവള്‍ വന്നതോടെ എന്‍റെ ലോകം മാറി’; മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടൊവിനോ

മലയാളികളുടെ പ്രിയ താരമാണ് യുവ നടന്‍ ടൊവിനോ തോമസ്. സാമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്‍റെയും കുടുംബത്തിന്‍റെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോ‍ഴിതാ മകള്‍ ഇസയുടെ പിറന്നാള്‍ ദിനത്തില്‍ ടൊവിനോ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ചര്‍ച്ചയാകുന്നത്.

ഇസയുടെ അഞ്ചാം പിറന്നാളാണ് ഇന്ന്. ഇസയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ടൊവിനോയുടെ പോസ്റ്റാണ് എല്ലാവരുടെയും ഹൃദയം കവരുന്നത്.

ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും അഞ്ചു വർഷങ്ങൾക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് ടൊവിനോ കുറിച്ചത്.

മകളുടെ വിശേഷങ്ങളും കുസൃതികളുമൊക്കെ ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട്. അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. തഹാൻ ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാൻ എന്ന് വിളിക്കുമെന്നും ടൊവീനോ പറഞ്ഞിരുന്നു.

ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. പിന്നീട് ചിത്രം ടെലിവിഷൻ പ്രീമിയർ ആയി റിലീസ് ചെയ്യുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റൊരു ചിത്രമായ ‘ഫോറൻസികും’ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരുന്നു.

മിന്നൽ മുരളി, കള എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ടൊവിനോയുടേതായി തിയേറ്ററുകളിൽ എത്താനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News