അഞ്ചാം തവണയും ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരം സ്വന്തമാക്കി കേരളം

ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരം അഞ്ചാം തവണയും കേരളത്തിന് ലഭിച്ചതായി മന്ത്രി എം എം മണി. നീതി ആയോഗ് തയ്യാറാക്കുന്ന ഊര്‍ജ്ജ കാര്യക്ഷമതാ സൂചികയില്‍ കേരളം മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിരപ്പള്ളി പദ്ധതി നടപ്പിലാക്കണം എന്ന അഭിപ്രായം ആണ് തനിക്ക് ഉള്ളതെന്നും, പക്ഷെ നിരവധി എതിര്‍പ്പുണ്ടന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അവാര്‍ഡിന്‍റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം  കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട്  4100 ദശലക്ഷം വൈദ്യുതിയാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ ലാഭിച്ചതെന്ന് വൈദ്യുതി മന്ത്രി  അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News