പത്തു വയസ്സുകാരനെ പീഡിപ്പിച്ച ഇരുപതുകാരന്‍ ഒളിവില്‍; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

പത്തു വയസ്സുകാരനെ പീഡിപ്പിച്ച ഇരുപതുകാരന്‍ ഒളിവില്‍. ഉത്തര്‍പ്രദേശിലെ കാക്‌റൗളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സംഭവത്തില്‍ ഇരുപതു വയസ്സുള്ള യുവാവിനെതിരെ പോലീസ് കേസെടുത്തു. പീഡന വിവരം പുറത്തറിഞ്ഞതോടെ യുവാവ് ഒളിവില്‍ പോവുകയായിരുന്നു.

ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട് .

ഞായറാഴ്ച്ച കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അടുത്തുള്ള പാടത്ത് എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയാണ് മാതാപിതാക്കളോട് സംഭവത്തെ കുറിച്ച് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News