ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി; കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രി: സംവിധായകൻ രഞ്ജിത്

വിനോദ നികുതി ഒഴിവാക്കിയ മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ രഞ്ജിത്തും നടി പാര്‍വതിയും. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകൻ രഞ്ജിത്.

വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചു.

അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തിൽ ഞാനും.

ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്.

ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി

വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ്…

Posted by Ranjith Balakrishnan on Monday, 11 January 2021

ഇച്ഛാ ശക്തിയുള്ള ഒരു മുഖ്യമന്ത്രിയും  സാമുഹ്യ പ്രതിബദ്ധതയിലൂന്നി തീരുമാനങ്ങളെടുക്കുന്ന ഒരു സർക്കാരും എങ്ങിനെയാണ് മാറ്റങ്ങൾ സൃഷ്ടിക്കുന്നതെന്ന് സിനിമാ മേഖലക്ക് കൂടി ബോധ്യപെടുകയാണെന്ന് മാല പാര്‍വതി പറഞ്ഞു.

ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു.
സിനിമാ മേഖലക്കും പ്രവർത്തകർക്കും അതുണ്ടാക്കുന്ന ഊർജ്ജം ചെറുതല്ല..

ചേർന്ന് നിൽക്കുന്ന ഇടം എന്ത് കൊണ്ട് സവിശേഷമാകുന്നു എന്നതിന്റെ ഉത്തരം കൂടിയാണ് ഈ തീരുമാനങ്ങൾ.

സിനിമ മേഖലയ്ക്ക് ജീവവായു നൽകി.. സർക്കാർ !

നന്ദി പ്രിയപ്പെട്ട മുഖ്യമന്ത്രി.

ഇച്ഛാ ശക്തിയുള്ള ഒരു മുഖ്യമന്ത്രിയും
സാമുഹ്യ പ്രതിബദ്ധതയിലൂന്നി തീരുമാനങ്ങളെടുക്കുന്ന ഒരു സർക്കാരും എങ്ങിനെയാണ്…

Posted by Maala Parvathi on Monday, 11 January 2021

‘പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്സ്നേഹാദരങ്ങൾ’ മമ്മൂട്ടി എഴുതി.

‘മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ’ എന്നാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

‘താങ്ക് യൂ കേരളസർക്കാർ, എന്ന് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു.

ചലച്ചിത്ര മേഖലയിലേക്ക് ഏവർക്കും തിരികെയെത്താനുള്ള ശ്രമം നടത്തിയ മുഖ്യമന്ത്രിക്ക് ആദരം എന്നാണ് ദുൽഖർ പറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News