കൊവിഷീൽഡ് വാക്സിനായി ഓര്‍ഡര്‍ നല്‍കി; ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി

കൊവിഡ് വാക്സിനുകൾ മരുന്ന് കമ്പനികളിൽ നിന്ന് വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി. കേന്ദ്രം വാക്സിൻ വാങ്ങി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങും. ആദ്യഘട്ട വാക്സിനേഷൻ മുൻനിര പോരാളികൾക്കാകും വിതരണം ചെയ്യുക. അൻപത് വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഘട്ടം വാക്സിൻ നൽകും. മൂന്ന് കോടി മുന്നണി പോരാളികൾക്ക് ആദ്യഘട്ടം വാക്സീൻ നൽകും. കേന്ദ്രം ആദ്യ ഘട്ടത്തിലെ മുഴുവൻ ചെലവും വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇപ്പോൾ വിതരണത്തിനുള്ള വാക്സീനുകൾ വില കുറഞ്ഞതും സുരക്ഷിതവുമാണ്. ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫെഡറൽ സംവിധാനത്തിന്റെ മഹനീയ മാതൃകയാവും വാക്സീൻ വിതരണത്തിലും ദൃശ്യമാകുക. രണ്ട് വാക്സിനുകൾക്ക് ശാസ്ത്രീയ അനുമതി കിട്ടിയെന്നും ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 4 ല്‍ അധികം വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊവിഷീൽഡ് വാക്സിനായി കേന്ദ്ര സർക്കാർ പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

വാക്സീനേഷനിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരേ മനസോടെ നീങ്ങണമെന്ന് യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാക്സിൻ 200 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് സെറം ഇന്സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ഓര്‍ഡര്‍ ലഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോസിന് 200 രൂപയ്ക്കാവും വാക്‌സിന്‍ നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News