മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് താരങ്ങൾ സോഷ്യൽ മീഡിയയിൽ

മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സ‌ഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ ,നിവിൻ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, മഞ്ജു വാര്യർ,റീമ കല്ലിങ്ങൽ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു

‘പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്സ്നേഹാദരങ്ങൾ’ മമ്മൂട്ടി എഴുതി. ‘മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ’ എന്നാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ‘താങ്ക് യൂ കേരളസർക്കാർ, എന്ന് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു. ചലച്ചിത്ര മേഖലയിലേക്ക് ഏവർക്കും തിരികെയെത്താനുള്ള ശ്രമം നടത്തിയ മുഖ്യമന്ത്രിക്ക് ആദരം എന്നാണ് ദുൽഖർ പറഞ്ഞത്

‘കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറയുന്നു’വെന്ന് റിമ കല്ലിങ്കൽ കുറിച്ചപ്പോൾ ‘വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി, തീയറ്ററുകളിൽ വീണ്ടും കാഴ്ചവസന്തം വിടരട്ടെ’ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. സിനിമാ സമൂഹത്തിലെ എല്ലാവരുടെയും കൂടെ ചേർന്ന് നിന്ന് ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് ടൊവീനോയും കുറിച്ചു.‌

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രിക്കും അഭിനന്ദനങ്ങൾ. ഒരുപാട് പേര് സ്വപ്നം കാണുന്ന ഒന്നാണ് സിനിമ ഒരുപാടുപേരുടെ ജീവിതവും നന്ദി നന്ദി നന്ദി – സുരാജ്‌ വെഞ്ഞാറമൂട്‌ കുറിച്ചു.

വിനോദനികുതി മാർച്ച്‌ 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ പകുതിയാക്കി കുറക്കുകയും, മറ്റ്‌ ഇളവുകൾ അനുവദിക്കുകയും ചെയ്തുകൊണ്ട്‌, മലയാള സിനിമക്ക്‌ പുതുജീവൻ നൽകിയ ബഹു: മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയന്‌ അഭിവാദ്യങ്ങൾ” എന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നുവെന്ന് കു‍ഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തു. പുതിയ ഇളവുകൾ‌ക്ക് സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ നന്ദി എന്നാണ് നിവിൻ പോളിയുടെ പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News