
കേരള നിയമസഭയുടെ 2019ലെ ആര്‍ ശങ്കരനാരയണന്‍ തമ്പി മാധ്യമ പുരസ്കാരം ബിജു മുത്തത്തിക്ക്. കൈരളി ന്യൂസില്‍ സംപ്രേഷണം ചെയ്ത കേരള എക്സ്പ്രസ്- നിഴല്‍ ജീവിതം എന്ന എപ്പിസോഡിനാണ് അവാര്‍ഡ്. അമ്പതിനായിരം രൂപയും ശില്‍പ്പവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
തിരുവന്തപുരത്ത് കൈരളി ന്യൂസില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായ ബിജു മുത്തത്തി കഴിഞ്ഞ പത്തു വര്‍ഷമായി അവതരിപ്പിച്ചു വരുന്ന ട്രാവല്‍ ഡോക്യുമെന്‍ററി പരമ്പരയാണ് കേരള എക്സ്പ്രസ്. കേരള എക്സ്പ്രസിലെ ‘നിഴല്‍ ജീവിതം’ വള്ളുവനാട്ടിലെ തോല്‍പ്പാവക്കൂത്ത് കലാകാരന്മാരുടെ ജീവിതമാണ് പ്രതിപാദിക്കുന്നത്. 2019 ലെ സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ അവാര്‍ഡും കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡും ഈ പരിപാടിക്ക് ലഭിച്ചിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് ബിജു മുത്തത്തി.
അച്ചടി മാധ്യമ വിഭാഗത്തിലുള്ള അവാര്‍ഡ് റെജി ജോസഫി(രാഷ്ട്ര ദീപിക)നാണ്. ഇകെ നായനാര്‍ മാധ്യമ അവാര്‍ഡിന് പിഎസ് റംഷാദ് (സമകാലിക മലയാളം) അര്‍ഹനായി.
ജി. കാര്‍ത്തികേയന്‍ മാധ്യമ അവാര്‍ഡ് എം.ബി സന്തോഷ് (മെട്രോ വാര്‍ത്ത), ആര്‍ ശ്രീജിത്ത്( മാതൃഭൂമി ന്യൂസ്) എന്നിവര്‍ക്കാണ്. റിച്ചാര്‍ഡ് ജോസഫ്(ദീപിക), ഡി പ്രമേഷ്കുമാര്‍( മാതൃഭൂമി ന്യൂസ്) സുബിത സുകുമാര്‍(ജീവന്‍ ടിവി) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശമുണ്ട്.
ജനുവരി 18ന് വൈകീട്ട് നിയമസഭാ സമുച്ചയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡ് വിതരണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here