രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരികരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.
ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ 9000 ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടി തുടങ്ങി.
പക്ഷിപ്പനി ബാധിച്ച് നിരവധി പക്ഷികള്‍ ചത്തൊടുങ്ങിയതോടെ കേന്ദ്രം മൃഗശാലകളോട് പ്രതിദിന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലായി 1200 പക്ഷികളാണ് രോഗം ബാധിച്ച് ചത്തത്.

Get real time update about this post categories directly on your device, subscribe now.