അപകടപരിധിക്കുള്ളില്‍ താമസിക്കുന്ന 168 മത്സ്യത്തൊഴിലാളി കുടുംബത്തിനുകൂടി ഫ്ളാറ്റ് നിര്‍മ്മിച്ചുനല്‍കും

അപകടപരിധിക്കുള്ളില്‍ താമസിക്കുന്ന 168 മത്സ്യത്തൊഴിലാളി കുടുംബത്തിനുകൂടി ഫ്ളാറ്റ് നിര്‍മ്മിച്ചുനല്‍കും. പുനര്‍ഗേഹം പദ്ധതിയിലാണ് ആലപ്പുഴ മണ്ണംപുറത്ത് ഫ്ളാറ്റ് നിര്‍മിക്കുന്നത്.

1798 മത്സ്യത്തൊഴിലാളി കുടുംബത്തിനാണ് പുനര്‍ഗേഹം പദ്ധതിയില്‍ സുരക്ഷിത ഭവനമൊരുങ്ങുന്നത്. കടല്‍ത്തീരത്ത് അപകടപരിധിക്കുള്ളില്‍ താമസിക്കുന്ന 168 മത്സ്യത്തൊഴിലാളി കുടുംബത്തിനുകൂടയാണ് ഫ്ളാറ്റ് നിര്‍മ്മിച്ചുനല്‍കുന്നത്. 10 ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ് ഓരോ ഫ്ളാറ്റും.

ഇതിന് 16.80 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി. സര്‍വേയില്‍ 200 ഫ്ളാറ്റിനു പുറമെ 168 എണ്ണംകൂടി നിര്‍മിക്കാമെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ഫ്ളാറ്റുകള്‍ക്ക് തുക അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News