കുട്ടികളിലെ നേത്രൃത്വപാടവം തിരിച്ചറിയൂ..കൈരളി ടിവി സംഘടിപ്പിക്കുന്നു സൂപ്പര്‍ കിഡ്സ്‌ യുഎഇ

യുഎഇ യിലെ സ്കൂള്‍ കുട്ടികളിലെ നേത്രുത്വപാടവം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൈരളി ടിവി പബ്ലിക്‌ സ്പീക്കിംഗ് ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിക്കുന്നു.

സൂപ്പര്‍ കിഡ്സ്‌ യുഎഇ എന്ന പേരില്‍ ടോസ്റ്റ്‌മാസ്റ്റര്‍ ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് പബ്ലിക്‌ സ്പീക്കിംഗ് ചാമ്പ്യന്‍ ഷിപ്പ്.
ഇതാദ്യമായാണ് ഒരു ഗള്‍ഫ്‌ രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

യുഎ ഇയിലെ പതിനൊന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം. വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം.

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ ഘട്ടം ജനുവരി ഇരുപത്തി ഒന്‍പതിന് നടക്കും. സൂം വഴിയാണ് ആദ്യ ഘട്ട മത്സരങ്ങള്‍.ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ വെബ്കാസ്റ്റ് ചെയ്യും.

ഫെബ്രുവരി രണ്ടാം വാരത്തില്‍ ആണ് ഫൈനല്‍ മത്സരങ്ങള്‍. പബ്ലിക്‌ സ്പീക്കിംഗ് ചാമ്പ്യന്‍ ഷിപ്പിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. https://www.superkidsuae.com/ എന്ന ലിങ്കിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

ജനുവരി പതിനഞ്ച് വരെയാണ് രജിസ്‌ട്രേഷന്‍ സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 00971505450588 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News