ദേശാഭിമാനി ബാലരാമപുരം ഏരിയാ ലേഖകനായിരുന്ന കൃഷ്ണന്‍കുട്ടി അന്തരിച്ചു

51 വര്‍ഷം ദേശാഭിമാനി ബാലരാമപുരം ഏരിയാ ലേഖകനായിരുന്ന കൃഷ്ണന്‍കുട്ടി അന്തരിച്ചു. 71 വയസായിരുന്നു. പ്രദേശിക പത്ര പ്രവര്‍ത്തന രംഗത്ത് ഇത്രയധികം നാള്‍ പ്രവര്‍ത്തിച്ച അത്യപൂര്‍വ്വത ബാക്കി വെച്ചാണ് കൃഷ്ണന്‍കുട്ടി വിടപറയുന്നത്.

ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്‍റ ആയി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും പ്രദേശിക ലേഖകനായി തുടര്‍ന്നു. 1970 കളില്‍ അഭിവക്ത ബാലരാമപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നു.

നെയ്യാറ്റിന്‍ക്കര താലൂക്കിലെ കൈത്തറി തെ‍ാ‍ഴിലാളി സംഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ് . ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News