കേന്ദ്ര സഹമന്ത്രി ശ്രീപാദ് നായിക്ക് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഭാര്യ മരിച്ചു; മന്ത്രി പരിക്കുകളോടെ ആശുപത്രിയില്‍

ഉഡുപ്പിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്ക് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. ഭാര്യ വിജയ ശ്രീപാദ് നായിക്ക് മരിച്ചു.

മന്ത്രിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കോളയിൽ വച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ പിഎയ്ക്കും പരിക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here